മക്ക: ആറു മാസത്തെ ഇടവേളക്കുശേഷം വീണ്ടും വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നവരില്‍ മലയാളികളും.
ഹജ് വേളയിലൊഴികെ ആറുമാസത്തിലേറെയായി നിര്‍ത്തിവെച്ച ഉംറ ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. സൗദി അറേബ്യക്കകത്ത് താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്.
വീണ്ടും ഹറമിലെത്താനും കഅ്ബ പ്രദക്ഷിണം ചെയ്യാനും സാധിച്ചതിലുള്ള ആഹ്ലാദമാണ് വിവിധ രാജ്യക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവക്കുന്നത്.
ഇഅ്തമര്‍നാ മൊബൈല്‍ ആപ് വഴിയാണ് ഹജ് മന്ത്രാലയം ഓരോ ദിവസവും ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇന്നലേയും ഇന്നുമായി ഹറമിലെത്തി ഉംറ നിര്‍വഹിച്ചു.