തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്റില്‍ മാറ്റമൊന്നുമില്ലെങ്കില് ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.
ഈ സീറ്റുകളിലേക്ക് അന്നു രാവിലെ ഒമ്പതു മുതല്‍ 14ന് വൈകീട്ട് അഞ്ചുവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.
കാന്‍ഡിഡേറ്റ് ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷന് നല്കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. ഇതുവരെ അപേക്ഷിക്കാന്‍ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ‘Create Candidate Login-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തെറ്റായ വിവരങ്ങള്‍ കാരണം അലോട്ട്മെന്റ് റദ്ദാക്കപ്പെട്ടവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കാനായി കാന്‍ഡിഡേറ്റ് ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ പിഴവുകള്‍ തിരുത്തി ഒാപ്ഷനുകള്‍ നല്കി അപേക്ഷിക്കണം.
ഒഴിവുള്ള സ്കൂളുകള്‍/ വിഷയ കോംബിനേഷനുകള്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഓപ്ഷനായി നല്‍കാനാവൂ. സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. വിവരങ്ങള്‍ക്ക്: www.hscap.kerala.gov.in.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ – ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി ) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.