ദവാദ്മിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മലയാളിയടക്കം നാലു പേര്‍ മരിച്ചു

റിയാദ്: ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ച് കത്തി ഒരു മലയാളിയടക്കം നാലു പേര്‍ മരിച്ചു. കൊല്ലം ആഴൂര്‍ വട്ടപ്പാറ സ്വദേശി ജംശീര്‍ (28) ആണ് മരിച്ച മലയാളി. രണ്ട് സൗദി പൗരന്മാരും ട്രെയ്‌ലര്‍ ഡ്രൈവറുമാണ് മരിച്ച മറ്റുള്ളവര്‍. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ഖിര്‍ന അറാംകോ റോഡില്‍ ഉച്ചക്കാണ് അപകടം. റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് വാനില്‍ പച്ചക്കറിയുമായി വരികയായിരുന്നു ജംശീര്‍. കുടെയുണ്ടായിരുന്ന സുധീര്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട്…

Read More

ഇന്ത്യയില്ല; 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള നടപടികളായി

റിയാദ്: 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സൗദി എയർലൈൻസ്. എന്നാൽ ആദ്യ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയെ ഉൾപ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയർലൈൻസ് പുറത്ത് വിട്ടിരിക്കുന്നത്. സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് സൗദി എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകൾ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ സൗദിയ വിമാന കമ്പനി വെബ്സൈറ്റിൽ പ്രസിദ്ദീകരിച്ചു. ഇതനുസരിച്ച് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പ്രത്യേകഫോം…

Read More

വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് ഇന്ന്

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ ഇന്ന് നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ മുൻകരുതൽ നടപടികൾ പാലിച്ചാണ് ഈ വർഷം കഴുകൽ ചടങ്ങുകൾ നടത്തുക. പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശം കഴുകുക. കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെയും ഈ വർഷം വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ…

Read More

യു.എ.ഇയില്‍ ഇന്ന് 735 പേർക്ക് കോവിഡ്; 538 പേര്‍ക്ക് രോഗമുക്തി

അബുദാബി: യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 735 കേസുകൾ കഴിഞ്ഞ 100 ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്നതാണ്. മെയ് 27 ന് റിപ്പോര്‍ട്ട് ചെയ്ത 883 കേസുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍…

Read More

അബഹ എയർപോർട്ടിൽ ഡ്രോൺ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

റിയാദ്: അബഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദിവസേന കടന്നുപോകുന്ന അബഹ വിമാനത്താവളത്തിൽ ഹൂത്തിൽ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. വെടിവെച്ചിട്ട പൈലറ്റില്ലാത്ത വിമാനത്തിന്റെ ഭാഗങ്ങൾ അബഹ എയർപോർട്ടിൽ പതിച്ചു. ഡ്രോൺ ഭാഗങ്ങൾ പതിച്ച് എയർപോർട്ടിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും സഖ്യസേനാ വക്താവ് പറഞ്ഞു….

Read More

സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും

ദുബൈ: സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. നോളജ് ആന്റ് ഹ്യൂമന്‍ അതോറിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് മുറികളിലെത്തുക. അതേ സമയം, അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാവാത്തതിനാല്‍ ദുബൈയിലെ ചില സ്‌കൂളുകള്‍ കാംപസ് പഠനം പുനരാരംഭിക്കുന്നത് നീട്ടി. ടെസ്റ്റ് ഫലം വരുന്നതുവരെ ഈ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും. സെന്‍ട്രല്‍ സ്‌കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അമിറ്റി സ്‌കൂള്‍ ദുബൈ തുടങ്ങിയവ…

Read More

വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ പുതിയ ആപ്പ് വികസിപ്പിക്കുന്നു; അടുത്തവര്‍ഷം എത്തും

റിയാദ്: വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഇറക്കുന്നു. അടുത്ത വര്‍ഷത്തോടെ ആയിരിക്കും പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട് നിലവില്‍ സൗദി ഗവേഷകര്‍ ഈ ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഡോ. ബാസില്‍ അല്‍ ഒമെയര്‍ പറഞ്ഞു. പുതിയ ആപ്പ് സുരക്ഷിതമയിരിക്കുമെന്നും യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ലെന്നും അല്‍ ഒമെയര്‍ വ്യക്തമാക്കി. മെസേജുകള്‍…

Read More

യമൻ ജയിലിലെ മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; പ്രതീക്ഷയോടെ കുടുംബം

യമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു. നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ യമനിലെ പരമോന്നത നീതിപീഠം ആയ ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുകയായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യൽ കൗൺസിലിന് മുന്‍പാകെ…

Read More

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേരെ അറസ്റ്റു ചെയ്തു. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച നിബന്ധനകള്‍ തള്ളിക്കളഞ്ഞ് പ്രവര്‍ത്തിച്ചതിനാണ് ഇവ.ര്‍ അറസ്റ്റിലായത്. മുബാറാക്ക് ജാബെര്‍ മുഹമ്മദ് അല്‍ റെബീത്ത് അല്‍ സുനൈദ്, നാസര്‍ സലേം അബ്ദുല്ല സയീദ് നൂറ,ഹമദ് ബഖിത് അലി ഹമദ് ക്രൂസ്,മുഹമ്മദ് ഇസ്മായില്‍ മുഹമ്മദ് അഹ്മദ് അല്‍ ഇമാദി,വാലിദ് ബിന്‍ ഇസ് അല്‍-ദിന്‍ അല്‍ ഫത്താലി,സയീദ് ഷബാന്‍ സലേം അല്‍ ജാബ്രി എന്നിവരെയാണ് അധികൃതര്‍ അറസ്റ്റ്…

Read More

സ്ഥാപന ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ നിർബന്ധമാക്കി മക്ക ഗവർണർ

ജിദ്ദ: മക്ക പ്രവിശ്യയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും ദേശീയ പതാക ഉയർത്തൽ നിർബന്ധമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു. ചില സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഴുവൻ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ നിർബന്ധമായും ദേശീയ പതാക ഉയർത്തിയിരിക്കണമെന്ന് മക്ക ഗവർണർ നിർദേശിച്ചത്. സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ…

Read More