റിയാദ്: ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ച് കത്തി ഒരു മലയാളിയടക്കം നാലു പേര്‍ മരിച്ചു. കൊല്ലം ആഴൂര്‍ വട്ടപ്പാറ സ്വദേശി ജംശീര്‍ (28) ആണ് മരിച്ച മലയാളി. രണ്ട് സൗദി പൗരന്മാരും ട്രെയ്‌ലര്‍ ഡ്രൈവറുമാണ് മരിച്ച മറ്റുള്ളവര്‍. ഒരാള്‍ക്ക് പരിക്കേറ്റു.
അല്‍ഖിര്‍ന അറാംകോ റോഡില്‍ ഉച്ചക്കാണ് അപകടം.
റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് വാനില്‍ പച്ചക്കറിയുമായി വരികയായിരുന്നു ജംശീര്‍. കുടെയുണ്ടായിരുന്ന സുധീര്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതിനിടെ ട്രെയ്‌ലറും വാനും കൂട്ടിയിടിക്കുകയും ചെയ്തു. ട്രെയ്‌ലറും വാനും തല്‍ക്ഷണം കത്തി. പോലീസും സിവില്‍ ഡിഫന്‍സും റെഡ്ക്രസന്റുമെത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറു മാസം മുമ്പാണ് ജംശീര്‍ പുതിയ വിസയില്‍ ദവാദ്മിയില്‍ എത്തിയത്.