തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞ നടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും സുഗമമായ ഗതാഗതം നടക്കുന്നുണ്ടെന്നുമാണ് എൻ എച്ച് എ ഐ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു.
ദേശീയപാത നിർമ്മാണത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ച് ഹർജിക്കാർ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ 40 ത് ദിവസമായി പാലിയേക്കരയിൽ ടോൾ പിരിവ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ഈ വിഷയത്തിൽ കോടതി തീരുമാനം എടുക്കും.
പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും
