Headlines

ആഗോള അയ്യപ്പ സംഗമം; പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ വിശദീകരിക്കാൻ മന്ത്രി വി എൻ വാസവൻ ഇന്ന് 12 മണിക്ക് പമ്പയിൽ മാധ്യമങ്ങളെ കാണും. പണിപൂർത്തിയാക്കി പ്രധാന വേദിയും മറ്റ് ഉപവേദികളും ഇന്ന് ദേവസ്വം ബോർഡിന് കൈമാറും. 3000 ത്തോളം പ്രതിനിധികളെയാണ് ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ…

Read More

പൊലീസ് അതിക്രമം; നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എകെഎം അഷറഫ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരാണ് സമരം ഇരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരം ചെയ്യുന്ന എംഎല്‍എമാരെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും സന്ദര്‍ശിച്ചു. പിരിച്ചു വിടല്‍ ഉത്തരവ് ഇറങ്ങും വരെയും സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. അതേസമം, ഇന്നലെ…

Read More

ഡോണള്‍ഡ് ട്രംപും കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും; വിവിധ മേഖലകളില്‍ കരാറുകള്‍ക്ക് സാധ്യത

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും. സ്റ്റാര്‍മെറുടെ വസതിയായ ‘ചെക്കേഴ്സി’ലാണ് കൂടിക്കാഴ്ച. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനത്തില്‍ നിന്നും പൂജ്യമാക്കി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രയോഗത്തില്‍ വന്നിട്ടില്ല. ലോഹങ്ങള്‍, സാങ്കേതികവിദ്യ, സിവില്‍ ആണവപദ്ധതി എന്നിങ്ങനെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാകുമെന്നാണ് വിവരം. പങ്കാളിത്തത്തിന്റെ ഭാഗമായി എന്‍വിഡിയ, ഓപ്പണ്‍എഐ, ഗൂഗിള്‍ എന്നിവ നിക്ഷേപ കരാറുകള്‍ പ്രഖ്യാപിച്ചേക്കും. ഇന്നലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും…

Read More

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്?; രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ്…

Read More