ഒമാനില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആരംഭിച്ചു

മസ്‌കത്ത്: കൊവിഡ്- 19 വ്യാപനം അതിശക്തമായ ഒമാനില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഗവര്‍ണറേറ്റുകളുടെ അതിര്‍ത്തികളില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ ചെക്ക്‌പോയിന്റുകളുണ്ടാകും. എന്നാല്‍, വിലായതുകളുടെ ഇടയിലുണ്ടാകില്ല.

ഒരു ഗവര്‍ണറേറ്റില്‍ നിന്ന് മറ്റൊരു ഗവര്‍ണറേറ്റിലേക്കുള്ള യാത്ര അനുവദിക്കില്ല. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ വാഹന ഗതാഗതവും മറ്റ് സഞ്ചാരവും തടയും. ഈ സമയത്ത് പുറത്തിറങ്ങിയാല്‍ പിഴയുണ്ടാകും.

ജീവനക്കാര്‍ക്ക് രാത്രി ഏഴ് മണിയോടെ വീട്ടിലെത്താന്‍ സ്ഥാപനങ്ങളെല്ലാം അഞ്ച് മണിയോടെ അടക്കുന്നുണ്ട്. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. പകല്‍ സമയത്ത് പോകുന്നതിന് അനുമതിയുണ്ട്.