സര്‍വ്വസജ്ജമായ മൊബൈല്‍ ക്ലിനിക് ഹജ്ജ് തീര്‍ത്ഥാടകരെ പിന്തുടരും

മിന: പുണ്യഭൂമികള്‍ക്കിടയിലെ യാത്രയില്‍ ഹജ്ജ് തീര്‍ത്ഥാടകരെ സര്‍വ്വസജ്ജമായ മൊബൈല്‍ ബസ് ക്ലിനിക് അനുഗമിക്കും. ആവശ്യമായ എല്ലാ മെഡിക്കല്‍ സന്നാഹങ്ങളോടുമുള്ള അഞ്ച് ബസുകളാണ് ഉണ്ടാകുക.

ജനറല്‍ മെഡിസിന്‍, ഡെന്റല്‍, ലബോറട്ടറി, റേഡിയോളജി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടാകും. മിനയില്‍ നിന്ന് അറഫയിലൂടെയും മുസ്ദലിഫയിലൂടെയും ഹറം മസ്ജിദിലേക്കുള്ള യാത്രയിലും തിരിച്ച് മിനിയിലേക്കുള്ള യാത്രയിലും മൊബൈല്‍ ക്ലിനിക്കുകള്‍ അനുഗമിക്കും.

ഓരോ സ്‌പെഷ്യാലിറ്റികളിലെയും വിദഗ്ധന്മാരും വാഹനത്തിലുണ്ടാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ വ്യവസ്ഥകളോടെ പതിനായിരം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം.