ദുബൈയില്‍ വാഹന ലൈസന്‍സ് പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നു

ദുബൈ: പൂര്‍ണ്ണ ഡിജിറ്റല്‍ വെഹിക്കിള്‍ ലൈസന്‍സിംഗ് സേവനം ഉടനെ ദുബൈയില്‍ ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ഇതിലൂടെ വാഹന രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാകും.

അതേസമയം, വാഹനങ്ങളുടെ സാങ്കേതിക പരിശോധന തുടരും. നിലവിലെ നടപടിക്രമങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ സമയവും അധ്വാനവും കുറക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.

ഇത്തരമൊരു സാങ്കേതികവിദ്യയെ സംബന്ധിച്ച് ഉപഭോക്താക്കളുമായി ആര്‍ ടി എ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. 2021ഓടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.