Headlines

Webdesk

ഐപിഎല്ലില്‍ രാഹുല്‍-വാര്‍ണര്‍ പോരാട്ടം; ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

  ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറങ്ങളുമായാണ് സണ്‍ റൈസേഴ്‌സ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍, സിദ്ധാര്‍ഥ് കൗള്‍, കേദാര്‍ ജാദവ് എന്നിവര്‍ അന്തിമ ഇലവനിലെത്തി. മുജീബ് റഹ്മാന്‍, മനീഷ് പാണ്ഡെ, അബ്ദുല്‍സമദ് എന്നിവരെയാണ് പുറത്തിരുത്തുന്നത്. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഫേബിയന്‍ അലന്‍, മൊയിസസ് ഹെന്റിക്കസ് എന്നിവര്‍ ഇന്ന് കളിക്കും. മത്സരം ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍…

Read More

പെൺകുട്ടിയുടെ മാസ്‌ക് ഉൾപ്പെടെ മുഖം പൊത്തിപ്പിടിച്ചു, ബോധരഹിതയായി; 21കാരിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രതി പൊലീസിനോട്

  വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അൻവർ പൊലീസിന് മൊഴി നൽകി. പെണ്‍കുട്ടി സ്ഥിരമായി നടന്നുവരുന്ന ഇടവഴിയില്‍ വെച്ച് മാസ്‌ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിച്ചു. അൽപ സമയത്തിനകം പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു. കുറച്ച് നേരം കൂടി മുഖം പൊത്തിപ്പിടിച്ച ശേഷം സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ടുപോയി കിടത്തി. ശേഷം വീട്ടിൽ പോയി. മടങ്ങി വന്നപ്പോഴും അനക്കം ഇല്ലാതെ കിടന്ന പെൺകുട്ടിയെ ചാക്കിൽ കെട്ടി ഒളിപ്പിച്ചു….

Read More

മലപ്പുറം സ്വദേശിയെ വയനാട് ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  മലപ്പുറം സ്വദേശിയെ ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വേങ്ങര വലിയോറ സ്വദേശി ആറാട്ടുതൊടി സൈതലവി (58) നെയാണ് ബത്തേരിയിലെ സ്വകാര്യ ലോഡ്ജ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ റൂം തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 11.30 ടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കഴിഞ്ഞ 11നാണ് സെയ്തലവി  മുറിയെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.    

Read More

ഇന്ത്യ- യുകെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

  ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്…

Read More

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി; 11 കൊവിഡ് രോഗികൾ ശ്വാസംമുട്ടി മരിച്ചു

മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി ഓക്‌സിജൻ ലഭിക്കാതെ പതിനൊന്ന് കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ലീക്കുണ്ടായത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രി രാജേന്ദ്ര ഷിംഗ്നെ അറിയിച്ചു. ഓക്‌സിജൻ ക്ഷാമം വലിയ തോതിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര

Read More

ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം എങ്ങിനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇതില്‍ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്ബന്നമാണ് മാമ്ബഴം. ഇതില്‍ വൈറ്റമിന്‍ എ, സി, കോപ്പര്‍, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്ബഴം സഹായിക്കും. മാമ്ബഴം ഇങ്ങനെ കഴിക്കരുത് മാമ്ബഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്,…

Read More

കൊവിഷീല്‍ഡിന്റെ വില വര്‍ധിപ്പിച്ചു; സംസ്ഥാന സര്‍ക്കാരിന് ഡോസൊന്നിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ

കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് വിലനിലവാരം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വിലയനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് ഡോസൊന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് വാക്‌സിന്‍ നല്‍കുക. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി കൂടുതല്‍ വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് സിഇഒ അഡര്‍ പൂനവാല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ 50 ശതമാനം നിര്‍മാണശേഷി കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ബാക്കി അമ്പത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വേണ്ടിയാണ്-…

Read More

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ…

Read More

തെളിവ് കണ്ടെത്തുന്നതില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചത് പലതവണ; സുബീറ കൊലപാതകത്തിൽ പ്രതിയെ കെണിയിലാക്കിയത് ഇങ്ങനെ

  വളാഞ്ചേരി: 21കാരിയായ സുബീറ ഫര്‍ഹത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വര്‍ പൊലീസിനെ തെളിവ് കണ്ടെത്തുന്നതില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചത് പലതവണ. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ക്വാറിയിലെ ചിലയിടങ്ങളില്‍ കൂടിക്കിടന്ന മണ്ണ് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തെ എതിര്‍ത്തതാണ് അന്‍വറിനെ കുടുക്കിയത്. പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുള്ളതും സംശയത്തിന്…

Read More