Headlines

Webdesk

ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

  കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചിരിച്ചത്. നിലവിൽ കോടതി മധ്യവേനൽ അവധിക്കായി അടച്ചിരിക്കുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതാനും ജഡ്ജിമാരുടെ അവധിക്കാല സിറ്റിങ് മാത്രമാണുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മകൾക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ മറ്റൊരു ജഡ്ജി നിരീക്ഷണത്തിലാണ്.

Read More

ഉണ്ടെന്ന് പറഞ്ഞ രേഖകൾ ഹാജരാക്കാതെ കെ എം ഷാജി; ഇന്ന് അവസാന ദിവസം

  അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല. രേഖകൾ തന്റെ പക്കലുണ്ടെന്നായിരുന്നു കെ എം ഷാജി മാധ്യമങ്ങളുടെ മുന്നിൽ അവകാശപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ മുസ്ലിം ലീഗ് നേതാവിന് കഴിഞ്ഞിട്ടില്ല രേഖകൾ അടുത്ത ദിവസം ഹാജരാക്കുമെന്നാണ് മുസ്ലിം ലീഗ് നേതാവായ കെഎം ഷാജി ഇന്ന് പ്രതികരിച്ചത്. ദിവസ പരിധി സാങ്കേതികം മാത്രമാണെന്നും മുസ്ലിം ലീഗ് നേതാവ്…

Read More

സ്വർണവില മുന്നോട്ടുതന്നെ; പവന് ഇന്ന് 200 രൂപയുടെ വർധനവ്

  സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1793.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,195 രൂപയായി

Read More

മൂന്ന് ലക്ഷവും കടന്ന് പ്രതിദിന വർധനവ്; ഒറ്റ ദിവസത്തിനിടെ 3.14 ലക്ഷം കൊവിഡ് കേസ്, 2104 മരണം

  കൊവിഡിൽ വിറങ്ങലിച്ച് ഇന്ത്യ. പ്രതിരോധ നടപടികളെല്ലാം പാളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,14,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയർന്നു. 2104 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,84,657…

Read More

കൊവിഡ് സ്ഥിരീകരിച്ചു; കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

  കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ ഇയാളെ കാണാതായിരുന്നു. പിന്നീടാണ് ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ അറസ്റ്റ് ചെയ്തു

  സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്. ഇന്ന് രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് തവണയാണ് സരിതക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സോളാർ പാനൽ വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് അബ്ദുൽ…

Read More

ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു; പിന്നെ നടന്നത് കൊവിഡും മറന്നുള്ള ‘പോരാട്ടം’

  കർണാടക ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു. ഇതോടെ കൊവിഡ് മാനദണ്ഡവും നിയന്ത്രണങ്ങളുമൊക്കെ മറന്ന് ജനക്കൂട്ടം ബിയർ കുപ്പികൾ പെറുക്കിക്കൂട്ടാനായി തടിച്ചു കൂടുകയും ചെയ്തു. ഏപ്രിൽ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയർ ലോറി മറിഞ്ഞത്. മറിഞ്ഞത് ബിയർ ലോറിയാണെന്ന് മനസ്സിലായതോടെ മാസ്‌ക് പോലുമില്ലാതെയാണ് ആളുകൾ തടിച്ചുകൂടിയത്. കയ്യിൽ ഒതുങ്ങാവുന്നതും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെയായി ബിയർ കുപ്പികൾ കടത്തുകയും ചെയ്തു പോലീസ് എത്തിയപ്പോഴേക്കും…

Read More

ഒരു ടൺ കഞ്ചാവുമായി വാളയാറിൽ മൂന്ന് പേർ പിടിയിൽ

  ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവുമായി വാളയാർ അതിർത്തിയിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി തയ്യിൽവീട്ടിൽ ബാദുഷ(26), എടപ്പൊറ്റപ്പിക്കാട് വാക്കേൽവീട്ടിൽ ഫായിസ്(21), ഇടുക്കി ഉടുമ്പൻചോല നരിയൻപാറ വരവുമലയിൽ ജിഷ്ണു(24) എന്നിവരാണ് പിടിയിലായത് പാലക്കാട് അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാലികളെ കൊണ്ടുപോകുന്ന ലോറിയിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവർ അറിയിച്ചു.

Read More

പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  പാക്കിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു ക്വറ്റയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണം നടന്നത്. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.  

Read More

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം; സ്റ്റോക്കുള്ളത് ഒരു ലക്ഷം ഡോസ് മാത്രം

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ കടുത്ത ക്ഷാമം. ഒരു ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് സ്‌റ്റോക്കുള്ളത്. ഇന്ന് അഞ്ചര ലക്ഷം വാക്‌സിൻ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു. ഇത് എത്തിയില്ലെങ്കിൽ ഇന്നത്തെ വാക്‌സിനേഷൻ അവതാളത്തിലാകും തലസ്ഥാനമായ തിരുവനന്തപുരത്ത് ആകെയുള്ളത് 6000 ഡോസ് വാക്‌സിൻ മാത്രമാണ്. ജില്ലയിൽ പത്ത് ആശുപത്രികളിൽ താഴെയാകും ഇന്ന് കുത്തിവെപ്പുണ്ടാകുക. മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെക്കാൻ നിർദേശം നൽകി ഇന്ന് മുതൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ…

Read More