കൊവിഡ് സ്ഥിരീകരിച്ചു; കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

 

കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ ഇയാളെ കാണാതായിരുന്നു. പിന്നീടാണ് ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.