Headlines

Webdesk

സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവർത്തക യൂനിയനാണ് ഹർജി നൽകിയത്. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയുൾപ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പൻ അറിയിച്ചിട്ടുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറി എന്നാണ് സിദ്ദിഖ് കാപ്പനെ ആദ്യ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ വിശേഷിപ്പിച്ചരുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഉള്ള ബന്ധത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു…

Read More

അശോക് ഗ്ലെഹോട്ട് ഇന്ന് കേരളത്തിലെത്തും; കോൺഗ്രസിൽ നിർണായക ചർച്ചകൾക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഹൈക്കമാൻഡ് നിയോഗിച്ച അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ഇന്ന് കേരളത്തിലെത്തും. ഇതോടെ ഇന്നും നാളെയുമായി കോൺഗ്രസിൽ നിർണായക ചർച്ചകളാണ് നടക്കാനിരിക്കുന്നത്. പാർട്ടി നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി നാളെ യോഗം ചേരും. നാളെ രാവിലെ ഗെഹ്ലോട്ട് സംസ്ഥാനത്തെ എംപിമാരുമായും എംഎൽഎമാരുമായും ചർച്ച നടത്തും. ഇതിന് ശേഷം കെപിസിസി ഭാരവാഹി യോഗം ചേരും അതേസമയം കൊച്ചിയിൽ യുഡിഎഫ് ജില്ലാ…

Read More

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

സിഎജിക്കെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക അതേസമയം പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഓപൺ സർവകലാശാല ബിലും ഇന്ന് പാസാക്കും. ഇനി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് സംഭവബഹുലമായ സഭാ സമ്മേളനമാണ് കഴിഞ്ഞു പോകുന്നത്. ബജറ്റും, സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും സിഎജി…

Read More

വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് പരാതി

ബെംഗളൂരു: ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശശികല അടുത്ത ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരും. അതേസമയം, ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ശശികലയ്ക്ക് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം. പനി, ചുമ,…

Read More

കർണാടക ഷിമോഗയിൽ ജലാറ്റിൻ സ്റ്റിക്കുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ചു, എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

കർണാടകയിൽ ക്വാറിയിലേക്ക് ജലാറ്റിൻ സ്റ്റിക്കുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ചു. എട്ട് പേർ മരിച്ചു. മൃതദേഹങ്ങളെല്ലാം ചിന്നിച്ചിതറി. ഷിമോഗയിൽ ഹുൻസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത് പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സ്‌ഫോടനമെന്ന് വ്യക്തമായത്. മരിച്ച എട്ട് പേരും തൊഴിലാളികളാണ് പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ റോഡിൽ വിള്ളലുകൾ വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Read More

കീടനാശിനിപ്രയോഗം കുറയുന്നു; കേരളത്തിലെ പച്ചക്കറി സുരക്ഷിതം

തൃശ്ശൂർ:കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ വർഷംതോറും കുറഞ്ഞുവരുകയാണെന്ന് കാർഷികവികസന-കാർഷികക്ഷേമ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വൻ കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2020-ൽ ഉണ്ടായത്. നെല്ലിന് മാത്രമാണ് കീടനാശിനിപ്രയോഗം കൂടിയത്. മൂന്നുകൊല്ലത്തിനിടെ നെൽവയൽവിസ്‌തൃതി 1.7 ലക്ഷം ഹെക്ടറിൽനിന്ന് 2.23 ലക്ഷം ഹെക്ടറായി കൂടിയതിന് ആനുപാതികം മാത്രമാണിത്. 2020-ൽ കീടനാശിനിപ്രയോഗം ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്. കീടനാശിനിപ്രയോഗം കുറയാനുള്ള കാരണങ്ങൾ * സ്വന്തം ഉപയോഗത്തിനുള്ള കാർഷികവൃത്തി കൂടി * കീടനാശിനിക്കെതിരേയുള്ള അവബോധം വർധിച്ചു * പ്രതിരോധശേഷി ഏറിയ നാടൻ ഇനങ്ങളുെട…

Read More

ദുരന്തം നടന്നിട്ട് ഒരാണ്ട്: നീതിയും നഷ്ടപരിഹാരവുമില്ലാതെ കുഞ്ഞുമാധവ്

കോഴിക്കോട്: ഓർക്കാപ്പുറത്ത് അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും നഷ്ടമായ ഈ എട്ടുവയസ്സുകാരന് ആ ദുരന്തം നടന്ന് ഒരുവർഷമാവുമ്പോഴും നീതിയും നഷ്ടപരിഹാരവുമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമെല്ലാം പരാതിനൽകി ബന്ധുക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാവാറായി. കഴിഞ്ഞ ജനുവരി 21-നാണ് നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെ ഹീറ്ററിൽനിന്ന് വിഷപ്പുക ശ്വസിച്ച് മാധവിന്റെ അച്ഛനമ്മമാരായ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറും ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുകാരനായ അനുജൻ വൈഷ്ണവ് രഞ്ജിത്തും മരിച്ചത്. റിസോർട്ടുകാരുടെ അനാസ്ഥയാണ് മാധവിന്റെ പ്രിയപ്പെട്ടവരടക്കം എട്ടുപേരുടെ ദാരുണമരണത്തിലേക്ക്…

Read More

വയനാടിനെ ഞെട്ടിച്ച സിനിമ സ്റ്റെെൽ പ്രകടനം നടത്തിയ പ്രതി പിടിയിൽ

മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലത്ത് വെച്ച് മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ  സിനിമാ സ്റ്റൈലിൽ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ.ദേശീയപാതയില്‍ മിനി ലോറി റോഡിന് കുറുകെ ഇട്ട് തടസ്സം സൃഷ്ടിച്ച്  വാഹനം തല്ലി തകര്‍ത്ത് പണം കവരാൻ ശ്രമിച്ചയാളെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എല്‍ .17.ഏ.3199 നമ്പര്‍ ടെമ്പോ ട്രാവലര്‍ ഉടമയും തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയുമായ നൊട്ടപ്പള്ളി വീട്ടില്‍  സിനീഷ് (32) ആണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍…

Read More

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ . വയനാട്ട് കൽപ്പറ്റ പുഴ മുടി സ്വദേശി വിജിത്ത് വിജയൻ ( 26 ) കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത് നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയായിരുന്നു.

Read More

കാസർകോട് കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി കാസർകോട് രണ്ട് പേർ പിടിയിൽ. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് വെച്ചാണ് കസ്റ്റംസ് നാലംഗ സംഘത്തെ പിടികൂടിയത്. ഇവർ കർണാടക സ്വദേശികളാണ് കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നിന്ന് ബെൽഗാമിലേക്ക് സ്വർണം കടത്തുകയായിരുന്നു ഇവർ. കാറിലെ പിൻസീറ്റിൽ പ്രത്യേകമായി ക്രമീകരിച്ച രഹസ്യ അറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ഒന്നേ മുക്കാൽ കോടി രൂപ വരും.

Read More