Headlines

Webdesk

പനിയും ശ്വാസംമുട്ടലും: കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

പ്രാണവായു ഇല്ലാതെ രാജ്യം; ഇന്ത്യക്ക് ഓക്‌സിജൻ എത്തിക്കാൻ തയ്യാറെന്ന് റഷ്യയും ചൈനയും

കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ ഇല്ലാതെ രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ സഹായവാഗ്ദാനവുമായി അന്താരാഷ്ട്ര സമൂഹം. ഇന്ത്യക്ക് ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണെന്ന് റഷ്യയും ചൈനയും സിംഗപ്പൂരും അറിയിച്ചു. ഓക്‌സിജനും കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു 15 ദിവസത്തിനുള്ളിൽ ഇതിന്റെ ഇറക്കുമതി ആരംഭിക്കും. ആഴ്ചയിൽ നാല് ലക്ഷം വരെ റംഡെസിവർ നൽകാനാണ് റഷ്യയുടെ നീക്കം. കപ്പൽ വഴി ഓക്‌സിജൻ എത്തിക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കാൻ…

Read More

മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം.13 കോവിഡ് രോഗികൾ മരിച്ചു

മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്. ഐസിയുവിലെ എസി യൂനിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് നിഗമനം. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് അപകടം. ഇന്നലെയും 67,000ത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.    

Read More

വീണ്ടും മൂന്ന് ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍;24 മണിക്കൂറിനിടെ 2,263 മരണം

  തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,62,63,695 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,263 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,86,920 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. 1,93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 1,36,48,159 പേരാണ്…

Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് അദ്ദേഹം രഞ്ജൻ ഗോഗോയിക്ക് ശേഷം ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണ് അദ്ദേഹം പരിഗണിക്കുക. ഇതിന് ശേഷം 5 മണിക്ക് ഓൺലൈൻ യാത്രയയപ്പ് യോഗം നടക്കും. 48ാമത് ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കപ്പെട്ട എൻ വി രമണ നാളെ ചുമതലയേൽക്കും.

Read More

വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്‌ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം…

Read More

കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ കേന്ദ്രങ്ങളിലെ കൂട്ടംചേരലുകളും തിരക്കും ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഈ സാഹചര്യത്തിൽ നാം അറിഞ്ഞിരിക്കണം എങ്ങനെയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് എന്ന്… രജസ്‌ട്രേഷൻ എന്ന് മുതൽ ? 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. 18…

Read More

നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ജനപ്രീതിയുള്ള നടനാണ് വിഷ്ണു വിശാൽ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ജ്വാല

Read More

മെയ് 2ന് ലോക്ക് ഡൗൺ വേണമെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മെയ് 2ൽ നടക്കാൻ പോകുന്ന വിജയാഹ്ലാദ പരിപാടികൾ തടയണമെന്നാണ് ഹർജിയിലെ ആവശ്യം മെയ് 2ന് കടുത്ത നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു.

Read More

വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീല്‍ഡ് എത്തിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ആയി ഒന്നര ലക്ഷം വീതം വാക്സിന്‍ ആണ് എത്തിയത്. ഒരു ലക്ഷം ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്സിനേഷന്‍. വാക്സിന്‍ കേന്ദ്രങ്ങളെ കുറിച്ച്‌ അതത് ജില്ല ഭരണകൂടങ്ങള്‍…

Read More