Headlines

Webdesk

മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാകുന്നില്ല; കടുത്ത നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വലിയ ദുരന്തത്തിലേക്ക് പോകുമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാൾ

ഡൽഹിയിലാകെ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ നിരവധി രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് കെജ്രിവാൾ പ്രധാനമന്ത്രിയോട് സംസാരിച്ചത്. ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഡൽഹിയിൽ ഇല്ലെങ്കിൽ ഇവിടെയുള്ളവർക്ക് ഓക്‌സിജൻ ലഭിക്കില്ലേയെന്ന് കെജ്രിവാൾ ചോദിച്ചു. ഓക്‌സിജന്റെ അഭാവം മൂലം രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോട് സംസാരിക്കണമെന്ന് ദയവായി നിർദേശിക്കുക. ആളുകളെ ഇങ്ങനെ മരണത്തിന്…

Read More

വാക്‌സിന്‍ സ്വീകരിച്ച് ദിലീപ്; കുശലം ചോദിച്ച് ആരാധകര്‍, ചിത്രങ്ങള്‍

മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. താരത്തോട് കുശലം ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ദിലീപ് ഏട്ട എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. നടന്‍ ശ്രീകാന്ത് മുരളിയാണ് ദിലീപിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. രണ്ടാംഘട്ട…

Read More

‘എവറസ്റ്റ് കൊടുമുടി കയറി കൊറോണ’; പർവ്വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു

എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോർവീജിയൻ പർവതാരോഹകൻ എർലെൻഡ് നെസ്സിനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹകനെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും എർലെൻഡ് നെസ് ട്വീറ്റ് ചെയ്തു. 8,000 മീറ്റർ ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാദ്ധ്യമാണെന്നും നെസ് നോർവീജിയൻ ടി.വിയായ എൻ.ആർ.കെയോട് പറഞ്ഞു. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് കോവിഡ്…

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാര്‍ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വീസിനുള്ള…

Read More

രാജ്യത്തെ ജനങ്ങൾ ഓക്‌സിജൻ കിട്ടാതെ പരക്കം പായുന്നു; ആശങ്ക പങ്കുവെച്ച് സുപ്രീം കോടതി

  രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിൽ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങൾ ഓക്‌സിജനായി പരക്കം പായുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വേദാന്ത പ്ലാന്റിൽ തമിഴ്‌നാട് സർക്കാരിനായി ഓക്‌സിജൻ നിർമിക്കാൻ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്ലാന്റ് ആരംഭിച്ചാൽ അത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് പ്ലാന്റിൽ ഓക്‌സിജൻ നിർമിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചത്….

Read More

കൊവിഡ് മരണങ്ങൾ വർധിക്കാൻ നിങ്ങളാണ് കാരണം; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

  ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കൊവിഡ് മരണം വർധിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. രാജ്യത്തെ കൊവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 രോഗികളാണ്.

Read More

മോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും: തോമസ് ഐസക്

  കൊവിഡ് വാക്‌സിന് നരേന്ദ്രമോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം അൽപ്പം നഷ്ടം സഹിച്ച് വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് പറഞ്ഞു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്‌സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

  സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4480 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1787.11 ഡോളറായി. ഡോളർ ദുർബലമായതാണ് ആഗോളവിപണിയിൽ സ്വർണവില ഉയരാനിടയാക്കിയത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 0.32 ശതമാനം വർധനവുണ്ടായി. നിലവിൽ 47,927 രൂപയാണ്.

Read More

അനധികൃത സ്വത്ത് സമ്പാദനം: ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപയുടെ രേഖകൾ സമർപ്പിക്കുന്നതിനായാണ് ലീഗ് നേതാവ് കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഹാജരായത്. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന റെയ്ഡിലാണ് കട്ടിലിനടിയിൽ നിന്നും 47 ലക്ഷം രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് ഇതെന്നാണ് വോട്ടെടുപ്പിന് ശേഷം നടന്ന റെയ്ഡിന് ശേഷം ലീഗ് നേതാവ് പ്രതികരിച്ചത്. നേരത്തെ തന്നെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഈ ലീഗ് നേതാവിനെതിരെ…

Read More

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

  തിരുവനന്തപുരം വെമ്പായത്ത് കെ എസ് ആർ ടി സി ബസും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറുമ്മൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം

Read More