ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരേക്കാൾ അധികം രോഗമുക്തർ
ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരേക്കാൾ അധികം രോഗമുക്തരായി. വ്യത്യാസം 1,19,697 പേർ. ഡൽഹിയിൽ ചുരുങ്ങിയ സമയം കൊണ്ട് ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി. 66.03 ശതമാനം പേർക്കാണ് ഡൽഹിയിൽ രോഗം മാറിയത്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ, പ്രധാനമന്ത്രി, വളരെ വേഗത്തിൽ വാക്സിൻ നിർമാണം പൂർത്തിയാക്കാൻ ആവിശ്യമായിട്ടുള്ള സാങ്കേതിക സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടു. വാക്സിൻ…