ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.