മലപ്പുറം സ്വദേശിയെ വയനാട് ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 

മലപ്പുറം സ്വദേശിയെ ബത്തേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വേങ്ങര വലിയോറ സ്വദേശി ആറാട്ടുതൊടി സൈതലവി (58) നെയാണ് ബത്തേരിയിലെ സ്വകാര്യ ലോഡ്ജ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ റൂം തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 11.30 ടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കഴിഞ്ഞ 11നാണ് സെയ്തലവി  മുറിയെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.