Headlines

Webdesk

മുതിർന്ന ഹിന്ദി നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു

  മുതിർന്ന നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കൊവിഡാണെന്ന് കണ്ടെത്തുകയുമായിരുന്നു. മറാത്തി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അദ്ദേഹമെത്തിയത്. പിന്നീട് ബോളിവുഡിലേക്കെത്തി. ഖാഖി, വാസ്തവ്, സിംഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Read More

കോവാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്

  ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവാക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഭാരത് ബയോടെകിന്റെ തീരുമാനം. പ്രതിവർഷം 700 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന വാക്സിനേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം ഭാരത് ബയോടെക് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ വാക്‌സിൻ നിർമ്മാണം പുരോഗമിക്കുന്ന ഹൈദരാബാദിലെ ജെനോം വാലിയ്ക്കും ബംഗളൂരുവിലെ കേന്ദ്രത്തിനും പുറമെ ഹൈദരാബാദിലെ വിവിധ യൂണിറ്റുകളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്….

Read More

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും

  തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ഇന്നലെ മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍…

Read More

ബംഗാളിൽ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടം ഒന്നിച്ചാക്കണമെന്ന് നിരീക്ഷകർ

  ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങൾ ഒന്നിച്ചു നടത്തിയേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ നിരീക്ഷകർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഏപ്രിൽ 26, 29 തീയതികളിലായാണ് അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് ഘട്ടങ്ങൾ ഒന്നിച്ച് നടത്തേണ്ടി വന്നാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് അടക്കം തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഏഴ്, എട്ട് ഘട്ടങ്ങൾ…

Read More

21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു; മൃതദേഹം പുറത്തെടുത്തു

  മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവിശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്‍റെ മകള്‍…

Read More

മൂന്ന് ലക്ഷത്തിനടുത്തെത്തി കൊവിഡ് പ്രതിദിന വർധനവ്; 2023 പേർ കൂടി 24 മണിക്കൂറിനിടെ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം പിന്നിടുന്നത്. 2023 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണസംഖ്യ 1,82,553 ആയി ഉയർന്നു. 1,67,457 പേർ ഇന്നലെ രോഗമുക്തി നേടി. 1,32,76,039 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 21,57,538 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

സ്വർണവിലയിൽ കുതിച്ചുചാട്ടം; പവന് ഇന്ന് 560 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ബുധനാഴ്ച 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വി 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ 21 ദിവസത്തിനിടെ 2560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1781.87 ഡോളറായി.

Read More

കടലുണ്ടിയിൽ റെയിൽ പാളത്തിൽ വിള്ളൽ; ഷൊർണൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

  കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനുമിടയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. രാവിലെ 7 മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും റെയിൽവേ എൻജിനീയർമാരും പരിശോധന നടത്തി. ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More

നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് കുമ്മനം രാജശേഖരൻ

  തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ നേമത്തിന്റെ പ്രവർത്തന ചുമതല ആർ എസ് എസ് കുമ്മനം രാജശേഖരനെ ഏൽപ്പിച്ചു. നേമത്ത് ഇത്തവണ കുമ്മനം വിജയിക്കുമെന്ന പ്രതീക്ഷയാണ് ആർ എസ് എസിനുള്ളത്. പരാജയപ്പെടുകയാണെങ്കിൽ അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് ആർ എസ് എസ് തീരുമാനം നേമത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് കുമ്മനം പ്രതികരിച്ചത്. ജയവും തോൽവിയുമൊന്നും ആ പ്രവർത്തനത്തെ ബാധിക്കില്ല. നേമത്ത് ആസൂത്രണ സമിതി വിദഗ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ച് കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു….

Read More

സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പരിശോധന; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം 11 മണിക്ക്

  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ടപ്പരിശോധന നടത്തും. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് വരെ ഉയർന്നേക്കുമെന്നാണ് സൂചന. ആശുപത്രികളോട് സജ്ജമാകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം പേരിൽ പരിശോധന നടത്താനാണ് തീരുമാനം. വാക്‌സിൻ ക്ഷാമവും സംസ്ഥാനത്ത് കാര്യമായി അനുഭവപ്പെടുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് ഇന്ന് 5.5 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന്…

Read More