Headlines

Webdesk

മലപ്പുറത്ത് കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ മാസം 30 വരെയാണ് നിയന്ത്രണം എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലെ അഞ്ച് ഡിവിഷനുകളിലും ഇന്നലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷാമമാകുന്നതോടെ മിക്ക മേഖലകളും പ്രാദേശിക ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതാണ് കാണുന്നത്.

Read More

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പോലീസുദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരൻ

  അമേരിക്കയിലെ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പോലീസുദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു ഇയാൾക്കുള്ള ശിക്ഷ രണ്ട് മാസത്തിനുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2020 മെയ് 25നാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ഷോവിൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Read More

ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി

  ന്യൂഡൽഹി: ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്‌സിൻ ലഭ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗം ആശങ്കയാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മെയ്ഡ് ഇൻ ഇന്ത്യാ വാക്‌സിനുകളുമായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കോവിഡ് മുന്നണി പോരാളികളെയും വലിയതോതിൽ മുതിർന്ന പൗരന്മാരെയും ഇതിനോടകം തന്നെ വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു. സുപ്രധാനമായ മറ്റൊരു തീരുമാനവും രാജ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യത്തെ 18…

Read More

കൊവിഡ് പോരാട്ടം; അടുത്ത മൂന്നാഴ്ച നിർണായകം: മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമെന്ന് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നിർദേശം നൽകി. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കേന്ദ്ര നിർദേശം. കോവിഡ് പോരാട്ടം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം പുതിയ കോവിഡ് രോഗികളെ കണ്ടെത്താൻ കേന്ദ്രഭരണ പ്രദേശങ്ങൾ നടപടികൾ ഊർജിതമാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിനായി പരിശോധനകൾ വർധിപ്പിക്കണം. റാപ്പിഡ് ആന്റിജൻ പരിശോധനയ്‌ക്കൊപ്പം…

Read More

പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി

പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി. ഇന്ന് രാത്രി ഏഴ്‌ മണിയോടെയാണ് നാട്ടുകാരുടെ തിരെച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെയാണ് ഇന്നലെ രാത്രി 12 മണി മുതൽ കാണാതായത്.

Read More

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; കല്യാണ ചടങ്ങുകളിൽ അഞ്ച് പേർക്ക് മാത്രം അനുമതി

  കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ചു പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ചു പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക. ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകളും പച്ചക്കറി കടകളും മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി…

Read More

ഹോട്ടൽ അസോസിയേഷൻ മുൻ വയനാട് ജില്ലാ പ്രസിഡണ്ട് സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു

ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു. ഭാര്യ:സലീല മക്കൾ: ഷിംജിത്ത്, സോജി, ശ്യാംജിത്ത് മരുമക്കൾ: സന്ദീപ്, അശ്വതി, അഞ്ജന

Read More

പരപ്പനങ്ങാടിയിൽ നിന്നുപോയ പോലീസ് ജീപ്പ് മൈസൂരിൽ അപകടത്തിൽപ്പെട്ടു; വനിതാ പോലീസുദ്യോഗസ്ഥ മരിച്ചു

  മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ രാജാമണി(46)യാണ് മരിച്ചത്. പരപ്പനങ്ങാടിയിൽ നിന്നുപോയ യുവതിയെ കർണാടകയിൽ നിന്ന് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത് രാജാമണി, എസ് ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർ ടി ഷൈജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. കണ്ടെത്തിയ യുവതിയും ഒപ്പമുള്ളയാളും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജാമണിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്….

Read More

കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കടുത്ത പിഴ;ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപ; മാസ്‌ക് ഇല്ലെങ്കിൽ 500

കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ ഉയർത്തി പൊലീസ്.കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം തടയുന്നതിന് അനിവാര്യമായ സർക്കാർ നിർദേശങ്ങൾ നിലനിൽക്കെ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ പിഴ നൽകേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോകുകയോ ചെയ്താൽ 500 രൂപ പിഴ നൽകണം. അനാവശ്യമായി പൊതു/ സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000…

Read More

ട്രെയിൻ സർവീസ് നിർത്തിവെക്കില്ല; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

  രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ട്രെയിനുകൾ ഓടുന്നുണ്ട്. തുടർന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു റെയിൽവേ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.

Read More