Headlines

Webdesk

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

  ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

Read More

തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.  

Read More

ഒമാനില്‍ ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാൽ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Read More

തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ തിരികെ എത്തിയ 99 ശതമാനം പേർക്കും കൊവിഡ്

  കുംഭമേളയിൽ പങ്കെടുത്ത് മധ്യപ്രദേശിൽ മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിൽ തുടരുമ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയവരിൽ 99 ശതമാനം പേരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കുംഭമേള കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആകുമെന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കുംഭമേളയിൽ പങ്കെടുത്ത പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കൂടി കണക്കിലെടുത്താലെ…

Read More

മമത ബാനര്‍ജി മേയ് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

  കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാർട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി മമത ഗവര്‍ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും. അതിനിടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌…

Read More

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍പൈപ്പ് പൊട്ടി. കല്ലൂര്‍ 67ല്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പാലത്തിനുസമീപം വെച്ച് ബ്രേക്ക് ജാമായി നിയന്ത്രണംവിട്ട് ഇടിച്ചാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പാലത്തിന് കുറുകെയായ കണ്ടെയ്‌നര്‍ ലോറി ക്രെയിനെത്തിയാണ് മാറ്റിയത്. അപകടത്തില്‍…

Read More

മുല്ലപ്പള്ളി ഒന്നുകിൽ രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം: ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി

കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെയ്ക്കണമെന്ന് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോൺഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കിൽ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 325 പേര്‍ക്ക് കൂടി കോവിഡ്:151 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.58 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42166 ആയി. 31446 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10219 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 39, മേപ്പാടി 27,…

Read More

ഐപിഎല്ലിലും കൊവിഡ് വ്യാപനം: കൊൽക്കത്തക്ക് പിന്നാലെ ചെന്നൈയുടെ രണ്ട് ജീവനക്കാർക്കും ഡ്രൈവർക്കും കൊവിഡ്

  ഐപിഎല്ലിനെ ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സ്‌ക്വാഡിലും കൊവിഡ് ബാധ കണ്ടെത്തി. രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതോടെ ബുധനാഴ്ചത്തെ മത്സരത്തിന് മുമ്പായുള്ള പരിശീലനം ചെന്നൈ സൂപ്പർ കിംഗ്‌സ് റദ്ദാക്കി. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം ഐസോലേഷനിലാക്കി. ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ മത്സരം കൊൽക്കത്തയുടെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച നടക്കേണ്ട മത്സരം റദ്ദാക്കിയിരുന്നു.

Read More