വയനാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.58 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42166 ആയി. 31446 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10219 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 39, മേപ്പാടി 27, വെള്ളമുണ്ട 24, മാനന്തവാടി 23, തവിഞ്ഞാൽ, മുട്ടിൽ 17 വീതം, തിരുനെല്ലി 13, കൽപ്പറ്റ, വൈത്തിരി, പുൽപ്പള്ളി 12 വീതം, വെങ്ങപ്പള്ളി 11, അമ്പലവയൽ, പൂതാടി, മുള്ളൻകൊല്ലി, കോട്ടത്തറ 10 വീതം, നെന്മേനി 9, കണിയാമ്പറ്റ, പനമരം, എട്ടു വീതം പടിഞ്ഞാറത്തറ 7, നൂൽപ്പുഴ 6, തരിയോട്, മീനങ്ങാടി, മൂപ്പൈനാട്, പൊഴുതന അഞ്ചു വീതം, എടവക 3, തൊണ്ടർനാട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഒഡീഷയിൽ നിന്ന് വന്ന നാല് ബത്തേരി സ്വദേശികൾ, രാജസ്ഥാനിൽ നിന്ന് വന്ന മേപ്പാടി സ്വദേശി, ആസാമിൽ നിന്ന് വന്ന രണ്ട് തവിഞ്ഞാൽ സ്വദേശികൾ, തമിഴ്നാട്ടിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ത്രിപുരയിൽ നിന്ന് വന്ന ബത്തേരി സ്വദേശി, കർണാടകയിൽ നിന്ന് വന്ന 3 അമ്പലവയൽ സ്വദേശികൾ, മാനന്തവാടി, മീനങ്ങാടി, മൂപ്പൈനാട്, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
*151 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി 10, മുട്ടിൽ, തിരുനെല്ലി 9 വീതം, കണിയാമ്പറ്റ, പനമരം എട്ട് വീതം, ബത്തേരി 6, തരിയോട്, തവിഞ്ഞാൽ നാലു വീതം, പൂതാടി, മാനന്തവാടി, വെള്ളമുണ്ട 3 വീതം, അമ്പലവയൽ, കൽപ്പറ്റ, പടിഞ്ഞാറത്തറ, നെന്മേനി, മീനങ്ങാടി, എടവക രണ്ടു വീതം, നൂൽപ്പുഴ, മുള്ളൻകൊല്ലി, മൂപ്പൈനാട്, സ്വദേശികളായ ഓരോരുത്തരും, രണ്ട് കോഴിക്കോട് സ്വദേശികളും, ഒരു കണ്ണൂർ സ്വദേശിയും, രണ്ട് തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 64 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
*1417 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.05.21) പുതുതായി നിരീക്ഷണത്തിലായത് 1417 പേരാണ്. 524 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 29229 പേര്‍. ഇന്ന് പുതുതായി 78 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 943 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 385689 സാമ്പിളുകളില്‍ 372397 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 330231 നെഗറ്റീവും 42166 പോസിറ്റീവുമാണ്.