Headlines

Webdesk

375 വോട്ടുകൾ എണ്ണിയില്ല, കോടതിയെ സമീപിക്കും: പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർഥി

  പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു ഈ തപാൽ വോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല യുഡിഎഫ് അനകൂല ഉദ്യോഗസ്ഥർ മനപ്പൂർവം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ പറഞ്ഞു. മണ്ഡലത്തിൽ 38 വോട്ടുകൾക്കാണ് കെപിഎം മുസ്തഫ യുഡിഎഫ്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം

  രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി. മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ ഉയർന്നു

  സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1770.66 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,004 രൂപയായി

Read More

ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ടത് തിരിച്ചടിയായി; പി.സി.ജോർജ്

  ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ഷം തിരിച്ചടിയായെന്ന് പി.സി ജോര്‍ജ്. ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് വിനയായതെന്നും,എങ്കിലും ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്ന കക്ഷിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് വോട്ടുചെയ്യുകയാണെന്നും, അല്ലെങ്കില്‍ നാല് സീറ്റെങ്കിലും ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുമെന്നും, ഇവിടുത്തെ ഹിന്ദുക്കള്‍ക്കത് മനസിലായിട്ടുണ്ടെന്നും പി.സി. ജോർജ് വ്യക്തമാക്കി. ‘ഒരു മതവിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ജിഹാദികള്‍ ഇറങ്ങി നടത്തിയ കള്ളപ്രചരണമാണ്….

Read More

പിണറായി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

  നിയമസഭ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറും. ആരോഗ്യമന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് തിരുവനന്തപുരത്ത് എത്തും ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പിണറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗം ചേരും 99 സീറ്റുകൾ നേടി…

Read More

മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു

  മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസിലൂടെയാണ് ബാലകൃഷ്ണ പിള്ള രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് 1964ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായി. 1977ൽ കേരളാ കോൺഗ്രസ് പിളരുകയും കേരളാ കോൺഗ്രസ് ബി രൂപീകരിക്കുകയും ചെയ്തു. 1982 വരെ എൽഡിഎഫിനൊപ്പവും പിന്നീട് 2015 വരെ യുഡിഎഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ ഡി…

Read More

കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ആലോചിക്കണം: സുപ്രീം കോടതി

  ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക അവകാശത്തിൻറെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതു വരെ പ്രാദേശിക രേഖകളില്ലെന്ന പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ഓക്സിജൻ ക്ഷാമം തീർക്കാൻ നാലുദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജിക്കത്ത് സമർപ്പിക്കും

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ​ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു. ദേശീയ തലത്തിലും ശ്രദ്ധേയമായ വിജയമാണ് ക്യാപ്റ്റന്‍ പിണറായി പാര്‍ട്ടിക്കും മുന്നണിക്കും സമ്മാനിച്ചത്. പിണറായിയുടെ ചുമലിലേറി കൂടുതൽ കരുത്തോടെയാണ് തുടർഭരണത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്.

Read More

എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങിയത്; വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി

  വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആകെ കരി വാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചു കാട്ടുകയുമാണ് ഇത്തരക്കാർ ചെയ്തത് ഇല്ലാക്കഥകൾ മെനയുക, ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറുകക, ഇത്തരത്തിൽ വലിയ തോതിൽ ഒരുു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചുവെന്നും മുക്യമന്ത്രി പറഞ്ഞു ഈ വർത്തമാന കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതിൽ സാക്ഷരതയുള്ള…

Read More

ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 55 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനെ കഴിഞ്ഞൂള്ളൂ. ജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു മല്‍സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ തുടരുന്നു. വാര്‍ണര്‍ ഇല്ലാതെ കാനെ വില്ല്യംസണിന് കീഴില്‍ ഇറങ്ങിയ ഹൈദരാബാദിന് ഇന്നും രക്ഷ ഉണ്ടായില്ല. മനീഷ് പാണ്ഡെയാണ് (31) ടോപ് സ്‌കോറര്‍….

Read More