Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കൊവിഡ്; 45 മരണം; 19,519 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍കോട് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

  സംസ്ഥാനത്ത് ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി സർക്കാർ നഷ്ടം നികത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു നിരയ്ക്ക് കുറയ്ക്കുന്നത് പരിശോധനകളുടെ ഗുണനിലവാരും തകർക്കുമെന്ന വാദവും ഇവർ ഉന്നയിക്കുന്നുണ്ട്. പരിശോധനകളുടെ നിരയ്ക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ല. ഇത് ഐസിഎംആർ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നു….

Read More

ഇങ്ങനെയൊരു സ്ഥിതി ഇതാദ്യം: ബംഗാളിൽ ഇടത് പാർട്ടികൾക്ക് ഒരു എംഎൽഎ പോലുമില്ല

  ബംഗാളിൽ നാമാവശേഷമായി ഇടതുപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎയെ പോലും ബംഗാളിൽ നേടാനായില്ല. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് ബംഗാളിൽ ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത് ഇടത് പാർട്ടികൾ അടങ്ങിയ സഞ്ജുക്ത മോർച്ചക്ക് 294 അംഗ സഭയിൽ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. കോൺഗ്രസിന്റെ നേപാൾ ചന്ദ്ര മഹതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ധിഖും വിജയിച്ചു. വോട്ടുകളുടെ ധ്രുവീകരണമാണ് പരാജയത്തിന് കാരണമായതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിക്കുന്നു. ബിജെപിയെ എതിർക്കുന്നതിന് സിപിഎം അംഗങ്ങൾ പോലും തൃണമൂലിന് വോട്ട് ചെയ്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Read More

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ; പൊതുജനങ്ങൾ അറിയേണ്ടതെല്ലാം

  സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24…

Read More

കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു

  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സുമായാണ് കൊൽക്കത്ത ഏറ്റുമുട്ടാനിരുന്നത്. വരുൺ ചക്രവർത്തി, മലയാളി താരം സന്ദീപ് വാര്യർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇരുവരും ഐസോലേഷനിലാണ്. ഏപ്രിൽ 29ന് ഡൽഹിയുമായിട്ടായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം. ഇതേ തുടർന്ന് ഡൽഹി താരങ്ങളും പരിശോധനക്ക് വിധേയരാകേണ്ടതുണ്ട് കൊൽക്കത്ത ദിവസേന കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാറുണ്ട്. നേരത്തെ ആർ സി…

Read More

സിപിഐയിൽ നിന്ന് പുതുമുഖങ്ങൾ മന്ത്രിയാകും; പി പ്രസാദും ചിഞ്ചുറാണിയും സാധ്യതാ പട്ടികയിൽ

  സിപിഐയിൽ ഇത്തവണയും പുതുമുഖങ്ങൾ മന്ത്രിസഭയിൽ എത്തും. നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് മത്സരിച്ചതും വിജയിച്ചതും. പുതുമുഖങ്ങൾ വരട്ടെയെന്ന അഭിപ്രായം പാർട്ടി പരിഗണിച്ചാൽ ചന്ദ്രശേഖരൻ മന്ത്രിസഭയിലുണ്ടാകില്ല പി പ്രസാദ്, ഇ കെ വിജയൻ, ജെ ചിഞ്ചുറാണി, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ എന്നീ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കൊല്ലത്ത് നിന്ന് സുപാൽ അല്ലെങ്കിൽ ചിഞ്ചുറാണി മന്ത്രിയാകുമെന്ന് ഉറപ്പാണ്. തൃശ്ശൂർ ജില്ലയിൽ നിന്ന് കെ രാജനെയോ പി ബാലചന്ദ്രനെയോ പരിഗണിച്ചേക്കാം. നാല് മന്ത്രിസ്ഥാനത്തിന്…

Read More

തെരഞ്ഞെടുപ്പിലെ പരാജയം: എം ലിജു ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചു. ജില്ലയിൽ പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. ആലപ്പുഴയിൽ രമേശ് ചെന്നിത്തല ജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് വിജയം ഉറപ്പിക്കാനായത്. ലിജു മത്സരിച്ച അമ്പലപ്പുഴയിൽ അടക്കം 11,125 വോട്ടിന് യുഡിഎഫ് പരാജയപ്പെട്ടു.

Read More

കർണാടകയിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു

  കർണാടകയിലെ കേരളാ അതിർത്തി ജില്ലയായ ചാമരാജ് നഗറിലെ ആശുപത്രിയിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 24 രോഗികളാണ് മരിച്ചത്. മൈസൂരിൽ നിന്ന് ഓക്‌സിജൻ ലഭിച്ചില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഓക്‌സിജൻ അയച്ചിരുന്നുവെന്നാണ് മൈസൂർ കലക്ടർ പ്രതികരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പോലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി യുപിയിലെ മീററ്റിലെ ആശുപത്രിയിലും അഞ്ച് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ സംഘർഷവുമുണ്ടായി.

Read More

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത്് കൈമാറി. രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വച്ചാണ് രാജിക്കത്ത് കൈമാറല്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മന്ത്രിസഭ യോഗ ശേഷമാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍ഡിഎഫ് യോഗങ്ങള്‍ക്ക് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

Read More

മുന്നറിയിപ്പുമായി വിദഗ്ധര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടൽ വേണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. എറണാകുളത്ത് മാത്രം…

Read More