Headlines

Webdesk

രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. 2,02,82,833 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 3,20,289 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 1,66,13,292 പേർ ഇതിനോടകം കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3449 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 15,89,32,921 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യം; പ്രവർത്തകരിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കണം: കെ സി ജോസഫ്

  കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് കെ സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴെ തട്ട് മുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴെത്തട്ടിലുള്ള കമ്മിറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിൽ കോൺഗ്രസിനുണ്ടാകണം തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കണം. പരാജയകാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ്…

Read More

കൊച്ചിയിൽ എടിഎം മെഷിൻ കത്തിയത് ഷോർട്ട് സര്‍ക്യൂട്ട് കാരണമല്ല; യുവാവ് തീയിട്ടത്

  കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം. എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതി.ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശേരി പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവ് എടിഎമ്മിലേക്ക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച്‌ കത്തിക്കുന്നത് കണ്ടത്. എന്നാല്‍…

Read More

നേതൃത്വത്തെ അംഗീകരിക്കാത്ത ഒരാൾക്കും പാര്‍ട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല: ജി സുധാകരൻ

  തെരഞ്ഞെടുപ്പ് വിജയത്തിൽ തടസ്സമുണ്ടാക്കാൻ ചില ഹീനശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പോസ്റ്ററുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളുമുണ്ടായി. രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നൽകിയെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിൻറെ ഭൂരിപക്ഷത്തിന് വിജയിച്ച പാർട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു.

Read More

കൊവിഡ് ഭീതി ഒഴിയാതെ ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാറന്റീനില്‍

ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മാസം 29ന് കൊല്‍ക്കത്തയുമായി ഏറ്റുമുട്ടിയ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ക്വാറന്റീനില്‍ പോവാന്‍ ബിസിസിഐ നിര്‍ദ്ദേശം. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഡല്‍ഹിക്ക് ബിസിസിഐയുടെ നിര്‍ദ്ദേശം വന്നത്. രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്താ ടീം ഐസുലേഷനില്‍ കയറിയിരുന്നു. കെകെആറിന്റെ മറ്റ് താരങ്ങളുടെ ഫലം നെഗറ്റീവാണ്. കൊല്‍ക്കത്തയുമായുള്ള ആര്‍സിബിയുടെ മല്‍സരവും ഉപേക്ഷിച്ചിരുന്നു. അതിനിടെ 29ന് കൊല്‍ക്കത്തയുമായുള്ള മല്‍സരത്തിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ്…

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണം പ്രധാന അജണ്ട

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ രൂപീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും സിപിഎമ്മിൽ നിന്ന് 13 പേരാണ് മന്ത്രിസ്ഥാനത്തേക്ക് വരിക. ഇത് ആരൊക്കെയാകണമെന്ന കാര്യവും സെക്രട്ടേറിയറ്റ് തീരുമാനിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന സമിതി കൂടി ചേർന്നാകും അന്തിമ തീരുമാനമെടുക്കുക. ഇതിന് ശേഷം പ്രഖ്യാപനമുണ്ടാകും സിപിഐയുമായി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക്…

Read More

കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.    

Read More

കോവിഡ് 19: രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം

കോവിഡ് 19: രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം അപ്പാട് കുറുമാ കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തില്‍ പങ്കെടുത്ത വ്യക്തികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. വിവാഹം നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായിട്ടുണ്ട്. കോട്ടാത്തറ രാജീവ് നഗര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയിലുള്‍പ്പെടെ 17 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. അമ്പലവയല്‍ നെല്ലാറച്ചാല്‍ നെല്ലറ കോളനിയിലും പൂതാടി പാമ്പ്ര വെളുത്തിരിക്കുന്ന് കോളനിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 25 വരെ ജോലിക്കെത്തിയ…

Read More

സംസ്ഥാനത്ത് കനത്ത മഴ; ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു

  ഇടുക്കി: അടിമാലിയിൽ മിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരകെട്ടൻ കുടിയിൽ സുബ്രഹ്മണ്യൻ ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More