രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. 2,02,82,833 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

3,20,289 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 1,66,13,292 പേർ ഇതിനോടകം കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്.

3449 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 15,89,32,921 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.