കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് കെ സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴെ തട്ട് മുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴെത്തട്ടിലുള്ള കമ്മിറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിൽ കോൺഗ്രസിനുണ്ടാകണം
തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കണം. പരാജയകാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം ബന്ധപ്പെട്ട് അത് പരിഹരിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിംഗിലുണ്ടായില്ല
സിപിഎമ്മുമായി ജോസ് കെ മാണിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനമാണ് ആ കക്ഷിയെ എൽ ഡി എഫിൽ കൊണ്ടെത്തിച്ചത്. വലിയ സ്വാധീനമുള്ള പാലായിൽ വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ജോസഫ് പറഞ്ഞു.