Headlines

Webdesk

കണ്ണൂരിൽ ഐസ് ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്ത ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരുക്ക്

  കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒന്നര വയസ്സുള്ള കുട്ടി അടക്കം രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പ് വീട്ടിൽ വന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്ക് സമീപം പടിക്കച്ചാലിലാണ് സംഭവം സഹോദരങ്ങളായ മുഹമ്മദ് അമീൻ(5), മുഹമ്മദ് റഹീദ്(ഒന്നര വയസ്സ്) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ മൂത്ത കുട്ടിയുടെ പരുക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

ആശാനോട് തോറ്റ അഗസ്തി വാക്കുപാലിച്ചു; തല മൊട്ടയടിച്ചു

  ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിന് പരാജയപ്പെട്ടാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞാണ് അഗസ്തി തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം എം മണി വിജയിച്ചത്. 2016ൽ അദ്ദേഹത്തിന് വെറും 1109 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിരുന്നത്.

Read More

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കൽ; സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകള്‍ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന…

Read More

കൊവിഡ് വ്യാപനം: ഐപിഎൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ നിർത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ടൂർണമെന്റ് നിർത്തിവെക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ എട്ട് ടീമുകളിൽ നാല് ടീമുകളിലെയും താരങ്ങൾക്ക് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഹൈദരാബാദും-മുംബൈയും തമ്മിലുള്ള മത്സരം നടക്കേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ…

Read More

ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കോൺഗ്രസും ആത്മപരിശോധന നടത്തണം: പി ജെ ജോസഫ്

  തെരഞ്ഞെടുപ്പ് പരാജയത്തിൽ ഘടക കക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോൺഗ്രസും ആത്മപരിശോധന നടത്തണമെന്നും കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയിൽ ഉണ്ടായിരുന്ന കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെട്ടുറപ്പുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കുറവ് നികത്താനായില്ല. ആ കുറവ് പല സ്ഥലത്തും നിലനിന്നു. ഘടക കക്ഷികൾതോറ്റ സീറ്റുകൾ പരിശോധിക്കുമ്പോൽ കോൺഗ്രസ് പാർട്ടിയും വിലയിരുത്തൽ നടത്തേണ്ടതുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പാണോ പ്രശ്‌നമെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു പി ജെ…

Read More

കൊവിഡിനെ ചെറുക്കാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗൺ ആണെന്ന് രാഹുൽ ഗാന്ധി

  കൊവിഡ് വ്യാപനം തടയാനുള്ള ഏക മാർഗം സമ്പൂർണ ലോക്ക് ഡൗൺ ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് രാഹുൽ നേരത്തെയും വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ ഓക്‌സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ച സംഭവത്തിൽ മരിച്ചതാണോ കൊന്നതാണോയെന്ന ചോദ്യവും രാഹുൽ ഉയർത്തിയിരുന്നു.

Read More

കേരളത്തിലെ അതി ദയനീയ പരാജയം: കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി

കേരളത്തിലെ ദയനീയ പരാജയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. കെപിസിസിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടികളുണ്ടാകുക ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ ഉയർന്നിട്ടുണ്ട്. എതിർപ്പ് ശക്തമായ സാഹചര്യത്തിൽ രാമചന്ദ്രൻ എത്രകാലം കെപിസിസി പ്രസിഡന്റ് കസേരയിൽ അള്ളിപ്പിടിച്ചിരിക്കുമെന്നതാണ് കണ്ടറിയേണ്ടത് ഹൈക്കമാൻഡിനേറ്റ തിരിച്ചടി കൂടിയാണ് കേരളത്തിലെ പരാജയം. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ദിവസങ്ങളോളം വന്ന് ക്യാമ്പ്…

Read More

ഫ്രഷ് കാബിനറ്റ് എന്ന ആശയവുമായി പിണറായി സർക്കാർ; തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാർ പുതുമുഖങ്ങളാകാൻ സാധ്യത. ഇന്നലെ ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവരാണ് ഇന്നലെ യോഗം ചേർന്നത്. ഫ്രഷ് കാബിനറ്റ് എന്ന ആശയമാണ് സിപിഎം ആലോചിക്കുന്നത്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്യും. അങ്ങനെ വന്നാൽ എ സി മൊയ്തീൻ, ടിപി രാമകൃഷ്ണൻ, കെ കെ…

Read More

എൻ എസ് എസിനെ ആക്രമിക്കുന്നത് നോക്കിനിൽക്കില്ല: സഹമന്ത്രി മുരളീധരൻ

  എൻ എസ് എസിന് മേൽ സിപിഎമ്മും അണികളും നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാനത്തെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബിജെപി നേതാവ് കൂടിയായ സഹമന്ത്രി പറഞ്ഞു ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. സുകുമാരൻ നായർ അടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഹൈന്ദവ ആചാരണങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന്…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയായി ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,314 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1789.07 ഡോളറായി.

Read More