എൻ എസ് എസിന് മേൽ സിപിഎമ്മും അണികളും നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാനത്തെ നാണംകെട്ട തോൽവിക്ക് പിന്നാലെ ബിജെപി നേതാവ് കൂടിയായ സഹമന്ത്രി പറഞ്ഞു
ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. സുകുമാരൻ നായർ അടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഹൈന്ദവ ആചാരണങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് പറയുന്നത് മഹാപാതകമായി ചിത്രീകരിക്കാനാമ് സിപിഎമ്മിന്റെ ശ്രമം
സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടത് വിജയമെന്നുമുള്ള അതിവിചിത്രമായ ആരോപണവും സഹമന്ത്രി ഉന്നയിച്ചു. കാലങ്ങളായി പാല് കൊടുത്ത കൈയിൽ ചിലർ കടിച്ചതാണ് പരാജയ കാരണമെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും സഹ മന്ത്രി പറഞ്ഞു.