Headlines

Webdesk

24 മണിക്കൂറിനിടെ 1,31,968 പേർക്ക് കൂടി കൊവിഡ്; 780 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,60,542 ആയി. 780 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 61,899 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,13,292 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 1,67,642 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 9,79,608 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 400 രൂപ വർധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4350 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1480 രൂപയുടെ വർധനവാണുണ്ടായത് ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 1755.91 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,793 രൂപയായി.

Read More

കൊവിഡിന്റെ കൈവിട്ട കളി: സംസ്ഥാനത്ത് പ്രതിദിന വർധനവ് പതിനായിരം കടക്കാൻ സാധ്യത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലേക്ക് പോകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും. രോഗപകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി ശക്തമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആർടിപിസിആർ പരിശോധനയും നടത്തണം. ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി. രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട് പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്….

Read More

മൻസൂർ വധം നാളെ പാനൂരിൽ പ്രതിഷേധ സംഗമം, ചെന്നിത്തല ഉദ്ഘാടനം ചെയ്യും

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ നാളെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും. ക്രൈംബ്രാഞ്ച് സംഘത്തിൽ സിപിഎം അനുകൂലികളുണ്ടെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നുമാണ് ആവശ്യം. അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്.  

Read More

കൊവിഡ് വ്യാപനം: രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും നേരിട്ടതില്‍ വച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം, രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ഇനിയൊരു ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടമായി. കണ്ടെയ്ന്‍മെന്റ് സോണുകളുടെയും പരിശോധനകളുടെയും എണ്ണം കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ…

Read More

ഐപിഎല്‍; തല്‍സമയം 120 രാജ്യങ്ങളില്‍ കാണാം

ചെന്നൈ; ഐപിഎല്‍ 14ാം സീസണിന് ചെന്നൈയില്‍ ഇന്ന് തിരികൊളുത്തുമ്പോള്‍ ലോകത്തെ 120 രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മല്‍സരങ്ങള്‍ തല്‍സമയം കാണാം. ഐപിഎല്ലിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷണഅവകാശമുള്ള സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ 24 ചാനലുകളില്‍ മല്‍സരങ്ങള്‍ കാണാം. എട്ട് ഭാഷകളിലായി ലൈവ് കമാന്ററിയും ഉണ്ട്. കൂടാതെ ഡിസ്‌നി+ ഹോട്‌സ്റ്റാറിലും മല്‍സരം കാണാം.

Read More

ബോളിവുഡ് നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു

  ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു. മുംബൈ അന്ധേരിയിലെ ഡി എന്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് തീ കൊളുത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷിന്റെ ഭാര്യ അസ്മിത അപ്പോഴേക്കും മരിച്ചിരുന്നു മകള്‍ സൃഷ്ടിയെ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അസ്മിതയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സൃഷ്ടി മൊഴി നല്‍കിയിട്ടുണ്ട്.

Read More

ഇനി ഐപിഎൽ പൂരം: ഉദ്ഘാടന മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

  ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30നാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വലിയ ആശങ്കകൾക്കിടയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല വിരാട് കോഹ്ലിയും രോഹിത് ശർമയും നേർക്കുനേർ വരുന്നുവെന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. മുംബൈയുടെ സൂപ്പർ താരങ്ങളെല്ലാം തന്നെ ഇന്നത്തെ മത്സരത്തിൽ അണിനിരക്കും. രോഹിത്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഇഷാൻ കിഷൻ,…

Read More

ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു; വീടിന് നേരെയും കല്ലേറ്

  കോഴിക്കോട് ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സിപിഎം-കോൺഗ്രസ് സംഘർഷത്തിന് പിന്നാലെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ തകർക്കുകയും ചെയ്തിട്ടുണ്ട്.

Read More

മുഖ്യമന്ത്രി പിണറായി വിജയനും, ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്ല; ചികിത്സയിൽ തുടരുന്നു

  കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ല. പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്ക് കൊവിഡ് ക്രിട്ടിക്കൽ കെയർ വിദഗ്ധരെ ഏർപ്പെടുത്തുന്ന കാരയ്ത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മകൾ, വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായിരുന്നു മുഖ്യമന്ത്രി. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉമ്മൻ ചാണ്ടി കഴിഞ്ഞ രണ്ട് ദിവസമായി…

Read More