Headlines

Webdesk

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്;60 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (9.04.21) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 60 പേര്‍ രോഗമുക്തി നേടി. 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29333 ആയി. 28069 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 981 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 868 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി 13, മേപ്പാടി, മാനന്തവാടി 11 പേര്‍ വീതം,…

Read More

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

  എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാർ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രാദേശിക സമയം ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ചാൾസ് രാജകുമാരൻ ഉൾപ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.  

Read More

മതപരിവർത്തനം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം

ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെയുള്ള നിർബന്ധിത മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി നൽകിയ അശ്വിനി ഉപാധ്യായയെ ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ വിമർശിക്കുകയും ചെയ്തു. ്പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹർജിയാണിതെന്നും കനത്ത പിഴ ചുമത്തുമെന്നും…

Read More

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു

  തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. ഛത്തിസ്ഗഢ് സ്വദേശി കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാബായി, മകൻ ആറ് വയസ്സുള്ള അരുൺ എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീതാബായിയുടെയും അരുണിന്റെയും തലക്ക് വെട്ടേറ്റിട്ടുണ്ട്. സീതാബായിയുടെ കൈ വെട്ടേറ്റ് തൂങ്ങിയ നിലയിലുമാണ്. കുശാൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

മൻസൂർ വധക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കെ സുധാകരൻ; സാക്ഷിയെ ഹാജരാക്കാം

  മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കെ സുധാകരൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. കൃത്യം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചു. ഇത് മാത്രം മതി ഗൂഢാലോചനക്ക് തെളിവ് യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയിൽ പോകും. ഷുഹൈബ് വധത്തിൽ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മൻസൂർ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിന് തെളിവായി സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു പോലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണ സംഘത്തലവനായ ഇസ്മായിൽ സിപിഎം നേതാക്കളുടെ…

Read More

പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ

  പാലക്കാട് ജില്ലയിലാകെ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ കെ ബാലൻ. ഒറ്റപ്പാലം, നെന്മാറ, തൃത്താല മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അതിന്റെ ഉദാഹരണമാണ് മലമ്പുഴയും പാലക്കാടും. ഒരു വിഭാഗം കോൺഗ്രസുകാർ ഷാഫി പറമ്പലിനെതിരെയാണ്. ഇവർ ശ്രീധരന് അനുകുലമായ നിലപാട് എടുക്കും അതേസമയം ജില്ലയിൽ എൽ ഡി എഫിന്റെ ഒമ്പത് സീറ്റും നിലനിർത്തും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരൻ 88ാമത്തെ വയസ്സിൽ പാലക്കാട്…

Read More

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ

  കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര കുട്ടൂർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുമ്പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയാണ് ഭർത്താവ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു

Read More

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും

കുറുവ നാളെ മുതൽ തുറക്കും: 9.30 മുതല്‍ 3.30 വരെ സഞ്ചാരികൾക്ക് പ്രവേശനം രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്.   കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

  സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ സർക്കാർ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. കോടതി വിഷയത്തിൽ അന്തിമ തീർപ്പ് ഉടൻ പറയും നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്…

Read More