കുറ്റിപ്പുറം: സമാന രീതിയിൽ സമീപ പഞ്ചായത്തുകളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അരങ്ങേറിയ രണ്ട് കൊലപാതക ങ്ങളുടെ ഭീതിയിലാണ് കുറ്റിപ്പുറം നിവാസികൾ. രണ്ട് ദിവസം മുൻപ് നടുവട്ടം വെള്ളാറമ്പ് വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഞായറാഴ്ച തവനൂര്‍ കടകശ്ശേരിയില്‍ സമാന സംഭവം നടന്നത്.
കൊല്ലപ്പെട്ട രണ്ടുപേരും ഭര്‍ത്താവ് ഉപേക്ഷിച്ചതിനാൽ തനിച്ചാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഇയ്യാത്തുമ്മയുടെ ശരീരത്തില്‍ ധരിച്ച സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്നാണ് മൃതദേഹം കണ്ട അയല്‍വാസികള്‍ പറയുന്നത്. ഇവരുടെ കഴുത്തിലും കൈയിലുമായി 20 പവന് ആഭരണം ഉണ്ടായിരുന്നതായി പറയുന്നു.
കുറ്റിപ്പുറത്ത് വയോധിക കൊല്ലപ്പെട്ടത് രാത്രിയോടെയായിരുന്നെങ്കില് തവനൂരിലെ സംഭവം വൈകീട്ട് അഞ്ചോടെയാണ് നടന്നത്. ആൾക്കൂട്ടമുള്ള പകൽ സമയത്ത് പോലും കൊലപാതകം അരങ്ങേറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.