Headlines

Webdesk

സുൽത്താൻ ബത്തേരിക്കടുത്ത കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ ഗോത്രവർഗ മധ്യവയസ്കൻ കൊല്ലപ്പെട്ടു കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവവനാണ് മരണപ്പെട്ടത് .4 ദിവസം മുമ്പ് കോളൂരിലെ മകളുടെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിൽ വച്ച് ചെലവന്റെ മൃതദേഹം കണ്ടെത്തിയത്

Read More

വീണ എസ് നായരുടെ പോസ്റ്റർ തൂക്കിവിറ്റ പ്രവർത്തകനെ കോൺഗ്രസ് പുറത്താക്കി

  വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കൊണ്ടുപോയി തൂക്കിവിറ്റ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി. കുറവൻകോണം മണ്ഡലം കോൺഗ്രസ് ട്രഷറർ വി ബാലുവിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സംഭവം അന്വേഷിക്കാൻ ഡിസിസി നിയോഗിച്ച സമിതി ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ബൂത്ത്, വാർഡ് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

  തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയായി.

Read More

ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കും; നിയമോപദേശം തേടി

  ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ റിപ്പോർട്ടിനെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതിനായി അദ്ദേഹം നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബഞ്ചിന് മുന്നിൽ ഹർജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. അതേസമയം ലോകായുക്ത റിപ്പോർട്ട് അതീവ ഗൗരവതരമാണ്. അഴിമതി നിരോധനത്തിനായി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറ്റിയുടെതാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന റിപ്പോർട്ട് അപൂർവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More

തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; മരണം 794

  രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയർന്നു. 794 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 77,567 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,90,859 പേരാണ് രോഗമുക്തി നേടിയത്. 1,68,436 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ…

Read More

ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് സ്പീക്കർ; വ്യാജ പ്രചാരണം നടത്തുന്നവർ പരാജയപ്പെടും

  ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഒരു ആത്മഹത്യയുടെ മുമ്പിലും അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാൻ. അത്ര ഭീരുവല്ല, ഏത് അന്വേഷണ ഏജൻസികൾക്ക് മുന്നിലും ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടു കൂടി എന്റെ മരണം പോലും ആഗ്രഹിക്കുന്ന തരത്തിലാണ് പ്രചാരണം കൊണ്ടുവരുന്നത്. വ്യാജപ്രചാരണം നടത്തുന്നവർ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും…

Read More

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

റോഡപകടങ്ങള്‍ കുറക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാറുകളും റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകള്‍ പൗരന്‍റെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാന്‍ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു. അപകടകരമായ തൂണുകളും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കണമെന്നും കോടതി. റോഡുകളിലേക്ക് തള്ളി നില്‍ക്കുന്ന…

Read More

പിഎസ്‌സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്‌ ; 6.58 ലക്ഷംപേര്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം: പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ രണ്ടു ദിവസങ്ങളില്‍. ആദ്യ പരീക്ഷ ശനിയാഴ്ചയും രണ്ടാമത്തേത് 18നും നടക്കും. പകല്‍ 1.30 മുതല്‍ 3.15വരെയാണ് പരീക്ഷ. ആകെ 6,58,513 പേര്‍ പങ്കെടുക്കും. ശനിയാഴ്ച 4,01,238 പേരും 18ന് 2,58,513 പേരും പരീക്ഷയെഴുതും. വിവിധ വകുപ്പുകളില്‍പ്പെട്ട അമ്ബതോളം തസ്തികയിലേക്കാണ് ഈ പരീക്ഷകള്‍. ആദ്യഘട്ട പരീക്ഷയ്ക്ക് ശേഷം തസ്തികയും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കി വ്യത്യസ്തമായ കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും….

Read More

തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജിതം

  തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്തു. കേസിലെ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം വൻ കവർച്ച നടന്നത്. ആഭരണങ്ങൾ നിർമിച്ച് ജ്വല്ലറികൾക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ പക്കലുണ്ടായിരുന്ന സ്വർണമാണ് കവർന്നത്. സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരുക്കേൽപ്പിക്കുകയും മുളുക് പൊടി എറിഞ്ഞ ശേഷം സ്വർണം കവരുകയുമായിരുന്നു. മുന്നിലും പിന്നിലുമായി കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. വെട്ടുകത്തി വെച്ച് ഗ്ലാസ് തകർത്ത ശേഷം…

Read More

മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ; അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം

  മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പോലീസ്. കേസിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ കമ്മീഷണർ രാവിലെ 10 മണിക്ക് പുറത്തുവിടും. പ്രതിപ്പട്ടികയിലുള്ളവർ സിപിഎം പ്രവർത്തകരാണ് കേസിലെ എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താംപ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്‌ഐ പാനൂർ മേഖലാ ട്രഷററുമാണ്. അറസ്റ്റിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ…

Read More