Headlines

Webdesk

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. കിഴക്കൻ ജാവയിലെ മലാംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ലക്ഷങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 2018ൽ പാലു ദ്വീപിൽ നടന്ന ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 4300 പേർ മരിച്ചിരുന്നു.

Read More

നാലാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വെടിവെപ്പിൽ നാല് മരണം

  പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. അതേസമയം അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലാണ് സംഘർഷമുണ്ടായത്. ബൂത്ത് നമ്പർ 126ൽ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൗറ, ഹൂഗ്ലി, കൂച്ച് ബെഹാർ അടക്കം അഞ്ച് ജില്ലകളിലാണ് മണ്ഡലങ്ങളിലാണ് നാലാംഘട്ട വോട്ടെടുപ്പ്…

Read More

ലോകയുക്ത റിപ്പോർട്ട്: ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ബാലൻ

  ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ ടി ജലീൽ ഇപ്പോൾ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലൻ. ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഏതെങ്കിലും കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല ഒക്ടോബറിലാണ് ജലീലിന്റെ ബന്ധുവായ അദീബിനെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നത്. ബന്ധു നിയമപരമായി അർഹനാണോയെന്നതേ പരിശോധിക്കേണ്ടതുള്ളു. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. അങ്ങനെയാണെങ്കിൽ ഒരു സ്ഥലത്തും ബന്ധുവിനെ നിയമിക്കാൻ പറ്റില്ലെന്ന സ്ഥിതിയലേക്ക് എത്തേണ്ടി വരും അദീബ്…

Read More

സർക്കാർ നയങ്ങൾ പരാജയപ്പെട്ടു: കൊവിഡ് വ്യാപനത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷത പ്രാപിക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാംതരംഗത്തിന് ഇടയാക്കിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വാക്‌സിനേഷനൊപ്പം ജനങ്ങളെ സാമ്പത്തികമായും സർക്കാർ സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ വീണ്ടും പലായനത്തിന് നിർബന്ധിതരാകുകയാണെന്നും രാഹുൽ വിമർശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് ഒരു ലക്ഷത്തിലധികമാണ് കൊവിഡ് പ്രതിദിന കേസുകൾ. ഇന്ന് ഒന്നര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

കോവിഡ് വ്യാപനം അതിശക്തം, കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കളക്ടറുടെ നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിനാല്‍ കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. യാതൊരു പരിശോധനയുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം ദിവസേന വിലയിരുത്തും. കോഴിക്കോട്, കാപ്പാട് ബീച്ചുകളില്‍ തദ്ദേശീയര്‍ക്ക് പുറമെ മലപ്പുറം, വയനാട് ജില്ലകളിലെ നിരവധി സഞ്ചാരികളാണ് ദിവസേനയെത്തുന്നത്. ആദ്യഘട്ടത്തില്‍ കൃത്യമായ നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും പിന്‍വലിക്കുകയായിരുന്നു. കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തീരത്തെ വ്യാപാരികളുള്‍പ്പെടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടോ…

Read More

ചികിത്സയിൽ തുടരുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്നത്. സ്‌കാനിംഗ് അടക്കമുള്ള പരിശോധനകൾക്ക് മുഖ്യമന്ത്രിയെ വിധേയനാക്കിയിരുന്നു മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സക്ക് നേതൃത്വം വഹിക്കുന്നത്. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ സംഘത്തെ ചികിത്സക്കായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരമകൻ ഇഷാനും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ കമല മെഡിക്കൽ കോളജിൽ ക്വാറന്റൈനിലാണ്.

Read More

ലോകത്ത് 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കൊവിഡ് രോഗികൾ

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. 773 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ…

Read More

എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ ആദ്യവാരം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യ നിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും.    

Read More

വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു

  വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.    

Read More

സുൽത്താൻ ബത്തേരി കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടിമരിച്ചു

ബത്തേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ കോഴിക്കോട് ചിക്കിലോട് പൊയില്‍ വീട്ടില്‍ വത്സലന്‍ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.20 ഓടെ ബത്തേരി ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മീനുമായി വരുകയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു

Read More