Headlines

Webdesk

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് നിലവില്‍ അദ്ദേഹം ഉള്ളത്.

Read More

2584 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 39,778 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂർ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂർ 278, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്:71 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 23 പേർ, കൽപ്പറ്റ, വൈത്തിരി 17 പേർ വീതം,…

Read More

ഐപിഎല്‍; ചെന്നൈ-ഡല്‍ഹി പ്ലെയിങ് ഇലവനില്‍ ഇവര്‍ ഇറങ്ങും

മുംബൈ: ഐപിഎല്ലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപ്റ്റില്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് ആദ്യമല്‍സരത്തിനായി ഇറങ്ങും. ധവാന്‍, പൃഥ്വി ഷാ, രഹാനെ, സ്റ്റീവ് സ്മിത്ത് , പന്ത് എന്നിവരടങ്ങിയ ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിയുടെ ശക്തി. ഇഷാന്ത് ശര്‍മ്മ, കഗിസോ റബാദ, ഉമേഷ് യാദവ്, ക്രിസ് വോക്‌സ്, ആന്റിച്ച് നോട്ട്‌ജെ എന്നീ ബൗളര്‍മാര്‍ ഡല്‍ഹിയുടെ കരുത്തുമാവുന്നു. പരിചയസമ്പന്നനായ സുരേഷ് റെയ്‌ന ധോണിക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങിയേക്കും.ഋതുരാജ് ഗെയ്ക്ക് വാദ്, ഫഫ് ഡു പ്ലിസ്സിസ്, അമ്പാട്ടി…

Read More

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ബംഗാളിൽ വോട്ടെടുപ്പിനിടെ നടന്ന വെടിവെപ്പ്: അമിത് ഷാ രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

  ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപിയുടെ ശ്രമങ്ങൾ ബംഗാളിൽ നടക്കാതെ വന്നപ്പോൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് തൃണമൂൽ എംപി സൗഗത റോയി പറഞ്ഞു ആക്രമണത്തിന് നേതൃത്വം കൊടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സൗഗത റോയി പറഞ്ഞു. ബിജെപിയുടെ ഇത്തരം ശ്രമങ്ങൾക്ക് കേന്ദ്രസേനയും പിന്തുണ നൽകുന്നു. അമിത് ഷായുടെ നേതൃത്വത്തിൽ വലിയ ഗൂഢാലോചന നടന്നു. ആഭ്യന്തര മന്ത്രി പദവിയിൽ തുടരാൻ…

Read More

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി

  കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം കൂടിയായ ഏപ്രില്‍ 11ൻ്റെ തലേ ദിവസമായ ശനിയാഴ്ച പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിന്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി വിശദീകരണം തേടി; സ്ഥിരീകരിച്ച് സ്പീക്കർ

  ഡോളർ കടത്ത് കേസിൽ കസ്റ്റംസ് വിശദീകരണം തേടിയെന്ന് സ്ഥിരീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയിൽ എത്തിയത്. ആവശ്യമായ എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചതാണെന്നും സ്പീക്കർ പറഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് മണിക്കൂറിലേറെ സമയം സ്പീക്കറിൽ നിന്ന് മൊഴിയെടുത്തതായാണ് സൂചന നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും ശ്രീരാമകൃഷ്ണൻ…

Read More

മൻസൂർ വധം: രണ്ട് പേർ കൂടി പിടിയിലായി; അന്വേഷണസംഘം മുഹ്‌സിന്റെ മൊഴിയെടുത്തു

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ പങ്കെടുത്തവരാണ് രണ്ട് പേരും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി ആദ്യം പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഷിനോസിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയാണ് അക്രമിസംഘം ലക്ഷ്യം വെച്ചിരുന്നത്. ഇതുസംബന്ധിച്ച വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. മുഹ്‌സിന്റെ…

Read More