വിസ്മയ ദുരൂഹ മരണ കേസിൽ ഭർത്താവും അസി. മോട്ടോൾ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ഗാർഹികനിയമപ്രകാരമുള്ള കുറ്റം ചുമത്തും. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും മറ്റ് വകുപ്പുകൾ കൂടി ചുമത്തുന്ന കാര്യത്തിൽ തീരുമാനമാകുക
മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ചൊവ്വാഴ്ച രാവിലെ കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ മുമ്പ് താൻ മർദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിസ്മയ വീട്ടുകാർക്ക് അയച്ച ചിത്രങ്ങൾ മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകി
തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു. ഇതിന് ശേഷം ബാത്ത് റൂമിലേക്ക് പോയ വിസ്മയ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകി