Headlines

Webdesk

വയനാട് ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ്;37 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (8.04.21) 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 37 പേര്‍ രോഗമുക്തി നേടി. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29181 ആയി. 28009 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 866 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 768 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 19, സുല്‍ത്താന്‍ ബത്തേരി…

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പിപി കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും

Read More

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരുക്ക്

  മലപ്പുറം മൂത്തേടത്ത് യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം നൽകി

യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. എ ബി വി പി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ, ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറി പുർഗേഷ് അമാരിയ എന്നിവർക്കാണ് ജാമ്യം വലിയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു സംഘ്പരിവാർ ക്രിമിനലുകളായ പ്രതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന പോലീസിന്റെ വെളിപ്പെടുത്തൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയത്ത് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിന് പിന്നാലെ…

Read More

പാനൂർ മൻസൂർ വധം: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

  പാനൂർ മൻസൂർ വധക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിനാണ് അന്വേഷണചുമതല. കേസിൽ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. നിലവിൽ ആരും കസ്റ്റഡിയിലില്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എത്രയും വേഗം പിടികൂടാനാണ് ശ്രമം. പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായും ഇളങ്കോ പറഞ്ഞു…

Read More

വർക്കലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി കുന്നിൽ പുത്തൻവീട്ടിൽ അൽസമീറാണ് തൂങ്ങിമരിച്ചത്. നടയറ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിലെ മരത്തിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടത്. കാറ്ററിംഗ് തൊഴിലാളിയാണ്. ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ ഐതിഹാസിക വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.  ചില മാധ്യമങ്ങളുമായി ചേർന്ന്‌ യു.ഡി.എഫ്‌ നടത്തിയ എല്ലാ അപവാദ, നുണക്കഥകളും ചീട്ടുകൊട്ടാരംപോലെ തകർന്നടിയുമെന്ന്‌ മെയ്‌ രണ്ടിന്റെ ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും. വർഗീയ കക്ഷികളോട്‌ കൂട്ടുചേർന്ന്‌ ഇടതുപക്ഷ ബദൽ അട്ടിമറിക്കാൻ യുഡിഎഫ്‌ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ജില്ലയിൽ മൂന്ന്‌ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ വിജയിക്കും. 2006ലേതിന്‌ സമാനമായ സ്ഥിതിവിശേഷമാണ്‌ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്‌.  സ്ഥാനാർഥി ‌ പ്രഖ്യാപനം…

Read More

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും ; വയനാട് ജില്ലാ കളക്ടര്‍

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികള്‍ പുനരാരംഭിക്കും. തദ്ദേശ സ്ഥാപനതലങ്ങളില്‍ രോഗ പ്രതിരോധത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുളളു. വിവാഹം, വിവിധ യോഗങ്ങള്‍ എന്നിവയിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുക, സാമൂഹിക…

Read More

ഫ്രഞ്ച് ഓപ്പണ്‍ ഒരാഴ്ചത്തേക്ക് നീട്ടിവച്ചു

പാരിസ്: മെയ്യ് 17ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. ടൂര്‍ണ്ണമെന്റിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി സ്ഥലങ്ങള്‍ ലോക്ക് ഡൗണ്‍ പിടിയിലാണ്. യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം മെയ്യ് 30ന് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കും. ജൂണ്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ് രണ്ടാഴ്ചകള്‍ക്ക് ശേഷം വിംബിള്‍ഡണും ആരംഭിക്കും.

Read More