Headlines

Webdesk

കണ്ണൂരിൽ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

  പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. കൊലക്കേസിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് ഇത്രയും നേരമായിട്ടും നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പിടികൂടാത്തത് പ്രതിഷേധാർഹമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സിപിഎം ഓഫീസുകൾ ആക്രമിച്ചുവെന്ന് പറഞ്ഞ് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുന്നുവെന്നൊക്കെ…

Read More

പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മമതാ ബാനർജി

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗം ബഹിഷ്‌കരിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതേസമയം ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് മമതയുടെ വിശദീകരണം. ഇന്ന് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം.

Read More

ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ; സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ: ക്രൈംബ്രാഞ്ച്

സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇ ഡിക്കെതിരായ എഫ് ഐ ആർ നിയമപരമായി നിലനിൽക്കുന്നതാണ്. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപകർപ്പ് മുദ്രവെച്ച കവറിൽ കോടതിക്ക് നൽകാം ഇ ഡിയുടെ ഹർജി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇ ഡിക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇ ഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത്…

Read More

കോന്നിയിൽ യുഡിഎഫ്-ബിജെപി ഒത്തുകളിയെന്ന് ജനീഷ്‌കുമാർ

  കോന്നി മണ്ഡലത്തിൽ യുഡിഎഫ്-ബിജെപി ഒത്തുകളി ആരോപണവുമായി എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുന്ന മണ്ഡലമായിരുന്നിട്ടും കോന്നിയിൽ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നുവെന്ന് ജനീഷ് ആരോപിച്ചു ഇടത് വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്. ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രതികരണവുമുണ്ട്. പക്ഷേ നിർണായകമാകുന്ന തണ്ണിത്തോട് മൈലപ്ര അടക്കമുള്ള പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം കുറവായിരുന്നുവെന്നും ജനീഷ്‌കുമാർ പറഞ്ഞു ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ്…

Read More

പെരിങ്ങത്തൂരിൽ ലീഗുകാർ ആക്രമിച്ച പാർട്ടി ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു

  മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ട പെരിങ്ങത്തൂർ പ്രദേശം സന്ദർശിച്ച് സിപിഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, പി ഹരീന്ദ്രൻ തുടങ്ങിയവരാണ് ലീഗുകാർ നശിപ്പിച്ച ഓഫീസുകളും വീടുകളും സന്ദർശിച്ചത് ആസൂത്രിത കലാപത്തിന് അക്രമികൾ ശ്രമിച്ചതായി എം വി ജയരാജൻ ആരോപിച്ചു. അപലപനീയമായ സംഭവമാണ് നടന്നത്. ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ച അക്രമത്തിൽ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും…

Read More

കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്. ഏപ്രിൽ 11 മുതൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന ന്യൂസിലാൻഡ് പൗരൻമാർക്കും വിലക്ക് ബാധകമാണ് ഇന്ത്യയിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നുവെങ്കിൽ അത് കർശന നിയന്ത്രണങ്ങളോടെയായിരിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ പേർക്കാണ് ഇന്ത്യയിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read More

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കൊച്ചി: കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മരണമടഞ്ഞ അരവിന്ദ് . പെരിയാറിന്റെ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവിലായിരുന്നു അപകടം നടന്നത്. ചൂടിന്റെ കാഠിന്യംമൂലം അരവിന്ദും ഏതാനും കൂട്ടുകാരുമൊത്ത് കുളിക്കാനത്തെിയതായിരുന്നു. പെരിയാറിന്റെ കൈവഴികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കി കളയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ നിന്ന് ശക്തമായ തോതില്‍…

Read More

കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ. 1,26,789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 59,258 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 685 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി. 1,18,51,393 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,10,319 പേരാണ് ചികിത്സയിൽ കഴിയുന്നത്   ഇതിനോടകം 1,66,862 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ…

Read More

ലീഗ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൻസൂറിന്റെ അയൽവാസി കൂടിയാണ് ഷിനോസ്. ഇയാളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും അതേസമയം വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ പത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. 20 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു ലീഗുകാർ തകർത്ത ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചു. സാധാരണജീവിതം തകർക്കുന്ന ആക്രമണമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു….

Read More

കട്ടപ്പനയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ഇടുക്കി കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 60കാരിയായ ചിന്നമ്മയാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് സംശയിക്കുന്നത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More