ടി-20 ലോകകപ്പ് രണ്ട് വർഷത്തേക്ക് മാറ്റിവച്ചു; ഐപിഎൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കും
ഈ വർഷം നടക്കാനിരുന്ന ടി-20 ലോകകപ്പ് രണ്ട് വർഷത്തേക് മാറ്റിവച്ചതായി റിപ്പോർട്ട്. വരുന്ന ഒക്ടോബറിൽ നടക്കേണ്ടിയിരുന ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ ലോകകപ്പ് നടക്കാൻ സാധ്യതയില്ല. അടുത്ത വർഷം നടത്താൻ ഐസിസി കലണ്ടറിൽ സ്ഥലമില്ല. അതിനാൽ 2022ൽ നടത്താൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി…