കേരളം വീണ്ടും കൈകോര്‍ക്കുന്നു; ഇംറാന്‍ മുഹമ്മദിനും വേണം ചികില്‍സയ്ക്ക് 18 കോടി
പെരിന്തല്‍മണ്ണ: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികില്‍സയ്ക്കു വേണ്ടി ഒരാഴ്ച കൊണ്ട് 18 കോടി രൂപ സ്വരൂപിച്ചത് കേരളത്തിന്റെ കനിവ് കാത്ത് ഒരു കുരുന്നുജീവന്‍ കൂടി. മാട്ടൂലിലെ മുഹമ്മദിനു ബാധിച്ച അതേ അസുഖമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എംഎ) ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇംറാന്‍ മുഹമ്മദിനും ചികില്‍സയ്ക്കു വേണ്ടി ആവശ്യമായി വരുന്നത് 18 കോടി രൂപയാണ്. ഒരു ഡോസ് മരുന്നിന് 18 കോടി രൂപയെന്നത് ഊഹിക്കാന്‍ പോലുമാവാത്ത കുടുംബത്തെ സഹായിക്കാന്‍ കര്‍മസമിതി…
