Headlines

Webdesk

ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍; വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

  ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്‌ക്ക് നടക്കും. രാഷ്‌ട്രപതി ഭവനില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് ഡൽഹിയിൽ നിന്നും ഫോൺകോൾ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. ലോക്…

Read More

ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  കണ്ണൂരില്‍ തലശേരിയില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മല്ല ആര്‍.എസ്.എസാണെന്ന് കൂത്തുപറമ്പില്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ മുൻ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇത് പോലീസ് തടവിൽ വെച്ച് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് കുപ്പി സുബീഷ് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഫസലിന്റെ സഹോദരൻ സിപിഎം പ്രവർത്തകനായ സത്താറിന്റെ ഹർജിയിലാണ് പുതിയ ഉത്തരവ്. എന്നാൽ ഫസലിന്റെ ഭാര്യയും മാതാവും സഹോദരിയും മുൻ നിലപാടിൽ തന്നെ ഉറച്ചു…

Read More

ആ’പത്ത്’ കുറയുന്നില്ല: കേരളം മൂന്നാം തരംഗത്തിലേയ്ക്കോ

  തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് മൂന്നാം തരംഗത്തിനുള്ള സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ നാലര ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒരു ലക്ഷവും കേരളത്തിലാണെന്നതാണ് വസ്തുത. മറ്റ് സംസ്ഥാനങ്ങളുമായി ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണം താരതമ്യം ചെയ്താലും കേരളമാണ് നമ്പര്‍…

Read More

സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ: വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി

  ന്യൂഡൽഹി: സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ. അടുത്ത വര്‍ഷം മുതല്‍ കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കള്‍ക്കും വിദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്‌എസ്സി), റെയില്‍‌വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍‌ആര്‍‌ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ‌ബി‌പി‌എസ്)…

Read More

നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോര്; ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

  . ഷൂട്ടൌട്ടിലെ മൂന്ന് പെനാല്‍റ്റി കിക്കുകളാണ് മാര്‍ട്ടിനസ് രക്ഷപെടുത്തിയത്. ഡാവിൻസൻ സാഞ്ചസ്, യെറി മിന, എഡ്‌വിൻ കാർഡോണാ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് രക്ഷപ്പെടുത്തിയത്. അർജന്‍റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാർട്ടിനസ്, എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡി പോളിന്‍റെ പെനാൽറ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാല്‍റ്റി ഗോളാക്കാന്‍ കഴിഞ്ഞത് ഒരുപക്ഷേ കൊളംബിയ ഒഴികെ ലോകം മുഴുവനും അര്‍ജന്‍റീനയുടെ വിജയത്തിനുവേണ്ടി ആര്‍പ്പ് വിളിക്കുന്നതുപോലെയായിരുന്നു എസ്റ്റാദിയോ നാഷനൽ ഡി ബ്രസീലിയയില്‍. കളിതുടങ്ങി…

Read More

ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

  തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.

Read More

ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്; ക്രൗഡ് ഫണ്ടിംഗ് തുടരാനും കോടതി നിർദേശം

  സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിൻറെ ചികിത്സക്കായി ക്രൗഡ് ഫണ്ടിംഗ് തുടരാൻ കോടതി നിർദേശിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകനാണ് ഇമ്രാന്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്‍റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്‍റെ മരുന്നിന് 18 കോടി…

Read More

ഇന്ധനവില ഇന്നും കൂട്ടി: ‘സെഞ്ച്വറിയടിക്കാൻ’ കുതിച്ച് ഡീസലും

  തിരുവനന്തപുരം/ കൊച്ചി: എണ്ണക്കമ്പനികൾ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോൾ വില 100.68 രൂപയായി. ഡീസൽ വില 94.71 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മഹാമാരിക്കാലത്ത് ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് എണ്ണക്കമ്പനികൾ. മെയ് നാല്…

Read More

പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഏറെനാളായി മുംബൈ പിഡി ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശ്വാസ തടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും രോഗം ഭേദമായി തിരികെ വീട്ടിലെത്തിയിരുന്നു. ജൂൺ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ. ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. അതിനു…

Read More

അപകടകാരിയായ കോവിഡ് ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ലണ്ടന്‍: ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. യു.കെയില്‍ ഇതുവരെ ആറ്​ ലാംഡ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെല്‍റ്റ വകഭേദ​ത്തേക്കാള്‍ വിനാശകാരിയാണെന്ന്​ ഗവേഷകര്‍ കണ്ടെത്തിയതായി ‘ദ സ്റ്റാര്‍’ റിപ്പോര്‍ട്ട്​ ചെയ്​തു. മേയ്​, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോര്‍ട്ട്​…

Read More