Headlines

Webdesk

മഹാരാഷ്ട്രയില്‍ ആശങ്ക: ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു

  മുംബൈ: കോവിഡ് വ്യാപനത്തില്‍ വീര്‍പ്പുമുട്ടിയ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്കയാകുന്നു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് പുനെയില്‍ മാത്രം മരിച്ചത്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. 8,920 പേര്‍ക്കാണ് ഇതുവരെ രോഗം…

Read More

ലോക്ക് ഡൗൺ: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

  തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ – എ വിഭാഗം അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ – ബി വിഭാഗം 10 മുതൽ 15 വരെയുള്ളവ – സി വിഭാഗം 15-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ – ഡി വിഭാഗം ഇന്ന് മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം….

Read More

അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി

  ബംഗളൂരു: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഉത്തര്‍പ്രദേശ് പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി. മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചതിന് ട്വിറ്ററിന് യുപി പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കര്‍ണാടക കോടതിയില്‍ മനീഷ് മഹേശ്വരി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ട്വിറ്ററിന്റെ ഒരു ജീവനക്കാരന്‍ മാത്രമാണ് താനെന്ന് മനീഷ് മഹേശ്വരി വാദിച്ചു. കമ്പനിയെ പ്രതിനിധീകരിക്കുന്നത് താനാണെന്ന് പോലീസിന് പറയാന്‍ സാധിക്കില്ലെന്നും അത് പറയേണ്ടത്…

Read More

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്. കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍…

Read More

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന ; എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠന മുറികൾ ഒരുക്കും. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണം വേണമെന്നാണ് സർക്കാർ…

Read More

മുന്‍ മന്ത്രി പി ആര്‍ കുമരമംഗലത്തിന്റെ ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

മുന്‍ മന്ത്രിയും ബിജെപി നേതാവുമായി പരേതനായ പി ആര്‍ കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടു. ഡല്‍ഹി വസന്തവിഹാറിലെ താമസസ്ഥലത്താണ് കിറ്റിയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ കുമരമംഗലം മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീടാണ് ബിജെപിയിലേക്ക് മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. മറ്റു രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Read More

സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1,13,20,527 പേർക്ക്…

Read More

പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; പഞ്ചാബിൽ രണ്ട് സൈനികർ അറസ്റ്റിൽ

പഞ്ചാബിൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്എക്ക് വേണ്ടി ചാരപ്പണി നടത്തിയ രണ്ട് സൈനികർ പിടിയിൽ. ചാരപ്പണി നടത്തുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തവരാണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് സൈനികരെ പിടികൂടിയത് ശിപായിമാരായ ഹർപ്രീത് സിംഗ്, ഗുർഭോജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത് നാഗിലായിരുന്നു പോസ്റ്റിംഗ്. 18 സിഖ് ലൈറ്റ് ഇൻഫന്ററി അംഗമാണ് ഗുർഭോജ് സിംഗ്. കാർഗിലിൽ ക്ലർക്ക് ആയാണ് ഇയാൾ ജോലി നോക്കിയിരുന്നത്. 900ത്തിലധികം രേഖകൾ ഐഎസ്എയുമായി ഇവർ പങ്കുവെച്ചതായാണ്…

Read More

പ്രവാസ ലോകത്തെ നന്മമരങ്ങള്‍; ഒരു കോടി മുഹമ്മദിന് നല്‍കി: ബാക്കി ഒരു കോടി 12ലക്ഷം മൂന്ന് കുരുന്നുകള്‍ക്ക്

മലപ്പുറം: കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കുള്ള സഹായമായി സ്വരൂപിച്ച തുകയില്‍ ബാക്കിയുള്ള ഒരു കോടി 12 ലക്ഷം രൂപ ഇതേ അപൂര്‍വരോഗം നേരിടുന്ന മൂന്ന് കുട്ടികളുടെ ചികിത്സക്ക് നല്‍കുമെന്ന് നിലമ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയും അബ്രികോ ഗ്രൂപ്പ് ഉടമയുമായ മഠത്തില്‍ ഷാജി അറിയിച്ചു. ഒരു കോടി രൂപയാണ് മുഹമ്മദിന്റെ ചികിത്സക്കായി അയച്ചിരുന്നത്. കമ്പനിയുടെ ബ്രാഞ്ചുകള്‍ വഴി സ്വരൂപിച്ച തുകയില്‍ ഒരു കോടി 12 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് പെരിന്തല്‍മണ്ണ, ലക്ഷദ്വീപ്, ഈറോഡ് എന്നിവിടങ്ങളില്‍…

Read More

എസ്.എം.എ ബാധിച്ച കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എസ്.എം.എ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അമേരിക്കയില്‍ നിന്നുള്ള മരുന്ന് കുട്ടിക്ക് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എസ്.എം.എ ബാധിച്ചു ചികിത്സയിലുള്ള പെരിന്തല്‍മണ്ണ സ്വദേശി ഇമ്രാന്റെ പിതാവ് ആരിഫ് ആണ് കോടതിയെ സമീപിച്ചത്. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ എസ്.എം.എ ബാധിതരായി വെന്റിലേറ്ററില്‍ കഴിയുന്ന…

Read More