Headlines

Webdesk

ആരോഗ്യത്തിന് ഗുണം ചെയ്യണമെങ്കില്‍ പഴങ്ങള്‍ ഈ സമയങ്ങളില്‍ കഴിക്കണം

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ഭാരം കുറയ്ക്കാനുമൊക്കെ പലപ്പോഴും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരാണ് നാം. പഴങ്ങള്‍ കഴിച്ചാല്‍ മാത്രം പോര. അതിന് കൃത്യമായ സമയവും അളവുമൊക്കെയുണ്ട്. സാധാരണ ഭക്ഷണം കഴിക്കുന്നതും പഴം കഴിക്കുന്നതും തമ്മില്‍ ഇടവേള ആവശ്യമാണെന്ന് ആയുര്‍വ്വേദം പറയുന്നു. കാരണം രണ്ടും ദഹനപ്രക്രിയയില്‍ വ്യത്യസ്ത ഫലമാണ് ചെയ്യുക. ഭക്ഷണത്തിന്റെ കൂടെ പഴം കഴിച്ചാല്‍ ആദ്യം പഴമാണ് ദഹിക്കപ്പെടുക. ഇത് ഭക്ഷണം ദഹിക്കപ്പെടാതിരിക്കുകയും ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യാതിരിക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഭക്ഷണം കഴിച്ച് ചുരുങ്ങിയത് അര മണിക്കൂറിന് ശേഷമാണ്…

Read More

ഒഴിവുദിവസത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നത്

ശാരീരിക- മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. മാനസിക പിരിമുറുക്കവും ജോലിയുമായും വ്യാപാരവുമായും പഠനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഉറക്കം പലപ്പോഴും നഷ്ടപ്പെടാറുണ്ട്. പലരും ഒരാഴ്ചത്തെ ഉറക്കം വീണ്ടെടുക്കുന്നത് ഞായര്‍ പോലുള്ള ഒഴിവുദിനങ്ങളിലാണ്. എന്നാല്‍, അമിതമായി ഉറങ്ങുന്നതും ശരീരത്തിനും മനസ്സിനും ഹാനികരമാകും. മുതിര്‍ന്ന ആരോഗ്യമുള്ള ഒരാള്‍ ദിവസം 7- 8 മണിക്കൂറാണ് ഉറങ്ങേണ്ടത്. അതില്‍ കവിഞ്ഞുള്ള ഉറക്കം പലപ്പോഴും പേടിസ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കും. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ പേടിസ്വപ്‌നങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്. ഏഴ് മണിക്കൂര്‍ പോലും…

Read More

അമിതമായാല്‍ ഗ്രീന്‍ ടീയും

ഗ്രീന്‍ ടീ കുടിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അമിത ഗ്രീന്‍ ടീ കുടി ശരീരത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ നെഞ്ചെരിച്ചിലിനും ഉദര പ്രശ്‌നത്തിനും ഇടയാക്കും. ഗര്‍ഭിണികള്‍ ഒരുപാട് ഗ്രീന്‍ ടീ കുടിക്കുന്നത് വയറിനെ ബാധിക്കും. ആഹാരത്തില്‍ നിന്നുള്ള ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് കുറയുന്നതിന് ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കാരണമാകും. ഗ്രീന്‍ ടീ കൂടുതലായി കുടിക്കുന്നതിലൂടെ വര്‍ധിച്ച തോതില്‍ കഫീന്‍ ശരീരത്തിലെത്തും. ഇത് ഉറക്കത്തെ ബാധിക്കുകയും…

Read More

ഒറ്റക്ക് ഉറക്കെ സംസാരിക്കൂ; ഇവയൊക്കെയാണ് ഗുണങ്ങള്‍

മനസ്സില്‍ സ്വന്തത്തോട് തന്നെ സംസാരിക്കുന്നവരാണ് നാമെല്ലാം. ചിലര്‍ ഒറ്റക്കിരുന്ന് ഉറക്കെ സംസാരിക്കും. ഇവരെ ഭ്രാന്തന്മാരെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യും നമ്മള്‍. എന്നാല്‍, ചിലപ്പോഴൊക്കെ സ്വന്തത്തോട് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇടക്ക് ഒറ്റക്ക് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ജോലി മുന്‍ഗണനയിലേക്ക് കൊണ്ടുവരാനും പെരുമാറ്റം നിയന്ത്രിക്കാനും ചിന്തകളും ഓര്‍മകളും പദ്ധതികളും കാര്യക്ഷമമായി സംഘടിപ്പിക്കാനും സാധിക്കും. ചില കാര്യങ്ങള്‍ ഉറക്കെ ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ ശ്രദ്ധയും അതിലേക്ക് പതിയുകയും അത് ചെയ്യാന്‍ നിങ്ങളുടെ മസ്തിഷ്‌കം ആഗ്രഹിക്കുകയും…

Read More

ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം

പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകനായ ഓർഫ്യു ബക്‌സ്ടൺ ചൂണ്ടിക്കാട്ടുന്നത് ഒൻപതാം വയസിൽ കൃത്യമായ ഉറക്കസമയം പാലിക്കാത്ത കുട്ടികളിൽ പതിനഞ്ച് വയസ് ആകുമ്പോഴേക്കും ഉറക്കത്തിന്റെ ദൈർഘ്യം കുറയുകയും ശരീര ഭാര സൂചിക ( ബോഡി മാസ് ഇൻഡെക്‌സ്, ബിഎംഐ) ഉയരുകയും ചെയ്യുന്നതായാണ് പുതിയ കണ്ടെത്തൽ. കൃത്യമായ ഉറക്കസമയം പാലിക്കുന്ന സമാന പ്രായത്തിലുള്ള…

Read More

ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസ് അടുത്ത വര്‍ഷം

ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസിന്റെ ഇന്ത്യന്‍ വിപണി പ്രവേശം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓട്ടോ എക്‌സ്‌പോ 2020ലാകും അവതരിപ്പിക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമായിരിക്കും ഉണ്ടാകുക. ടാറ്റ ഹാരിയറിന് സമാനമായ ഉള്‍വശമായിരിക്കും ഗ്രാവിറ്റാസിന്റെത്. എന്നാല്‍, ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി ഏഴ് സീറ്റുണ്ടാകും.

Read More

ഞാൻ ആരാധിക്കുന്ന താരങ്ങൾ; ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാൻമാരെ തെരഞ്ഞെടുത്ത് രോഹിത്

തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് രോഹിത് ശർമ. ഇൻസ്റ്റഗ്രാമിൽ ഹർഭജൻ സിംഗുമായി നടത്തിയ ലൈവ് ചാറ്റിനിടെയാണ് രോഹിത് തന്റെ ഇഷ്ടതാരങ്ങളെ തെരഞ്ഞെടുത്തത്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ് എന്നിവരെയാണ് രോഹിത് തെരഞ്ഞെടുത്തത്. ക്രിക്കറ്റ് കണ്ട് വളരുമ്പോൾ സജീവമായിരുന്ന താരങ്ങളെയാണ് തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഹിറ്റ്മാൻ പറയുന്നു സച്ചിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. പിന്നാലെ മറ്റ് താരങ്ങളെയും പിന്തുടരാൻ ആരംഭിച്ചു. 2002 ഇംഗ്ലണ്ട് പര്യടനത്തിൽ…

Read More

2016ന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; ഓസീസ് മുന്നിലെത്തി

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. മൂന്ന് വർഷത്തിലധികമായി ഒന്നാം റാങ്കിൽ തുടർന്നിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി ഓസ്‌ട്രേലിയ മുന്നിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. 2016 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് പുറത്താകുന്നത്. 116 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയക്കുള്ളത്. 115 പോയിന്റുമായി ന്യൂസിലാൻഡ്…

Read More

കൊറോണയ്‌ക്കെതിരായ പോരാട്ടം; 50 ലക്ഷം രൂപ നൽകി സച്ചിൻ

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകി സച്ചിൻ തെൻഡുൽക്കർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്. സച്ചിനുമായി അടുത്ത നിൽക്കുന്ന വ്യക്തിയാണ് ഇക്കാര്യം പിടിഐയോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകണമെന്നത് താരത്തിന്റെ തീരുമാനമായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി.   നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയിലൂടെ ഒരു ലക്ഷം…

Read More

ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ

ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. ഐപിഎൽ നടത്താൻ സാധ്യത ഉണ്ടായിരുന്നു എങ്കിൽ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു എന്നും ഐപിഎൽ റദ്ദാക്കാനുള്ള സാഹചര്യം നിലനിൽക്കെ ആ പ്രതീക്ഷ ഇല്ലാതായെന്ന് ധോണിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്‌ബസ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് തോന്നുന്നത് ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചു എന്നാണ്. ടി-20 ലോകകപ്പിനെപ്പറ്റി ധോണി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നെങ്കിൽ സാധ്യത…

Read More