മരംമുറി വിവാദം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നു: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരം മുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറി നിർബന്ധിത അവധിയെടുത്തിരിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോയെന്ന് വി ഡി സതീശൻ ചോദിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണ്. കേന്ദ്രവും…
