Headlines

Webdesk

തൃത്താല പീഡനം: പിന്നിൽ വൻ ലഹരിമരുന്ന്, സെക്‌സ് മാഫിയയെന്ന് പോലീസ്

  തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ്. രണ്ട് വർഷത്തോളം തുടർച്ചയായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലാണ് പോലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. മാരകമായ മയക്കുമരുന്നും പെൺകുട്ടിക്ക് നൽകിയിരുന്നു അഭിലാഷ്, നൗഫൽ എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാവ്…

Read More

കാമുകിക്ക് വീഡിയോ കോൾ ചെയ്ത് 17കാരൻ കൈ ഞരമ്പ് മുറിച്ചു; പോലീസ് പാഞ്ഞെത്തി രക്ഷപ്പെടുത്തി

  തൃശ്ശൂർ കാട്ടൂരിൽ കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ച 17കാരനെ പോലീസ് ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ചിറയ്ക്കൽ പാലത്തിൽ നിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു കുട്ടി. വീഡിയോ കണ്ട പെൺകുട്ടി ഉടനെ 112ലേക്ക് വിളിച്ച് പോലീസിനെ വിവരം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് സന്ദേശമുടനെ കാട്ടൂർ പോലീസ് സ്‌റ്റേഷനിലെത്തി. തൊട്ടുപിന്നാലെ കാട്ടൂർ പോലീസ് ചിറയ്ക്കൽ പാലത്തിലേക്ക് പാഞ്ഞെത്തി. ഇതിനിടയിൽ 17കാരന്റെ കൂട്ടുകാരും ചിറയ്ക്കൽ പാലത്തിന് സമീപം പരിഭ്രാന്തരായി പാഞ്ഞെത്തിയിരുന്നു. ഇവരും…

Read More

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: ദിവ്യ എസ് അയ്യർ പത്തനംതിട്ട കലക്ടർ; ഹരിത തൃശ്ശൂരിൽ

  സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തിൽ വൻ അഴിച്ചുപണി. ഏഴ് ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു. ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ടീക്കാറാം മീണയെ ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല ഏൽപ്പിച്ചു. സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷന്റെ ചുമതലയും രാജേഷ്‌കുമാർ സിൻഹക്ക് കയർ, വനം, വന്യജീവി വകുപ്പിന്റെ ചുമതലയും റാണി ജോർജിന് സാമൂഹിക നീതി, വനിതാ ശശുവികസനത്തിന്റെ ചുമതലയും നൽകി സെക്രട്ടറിമാരായ ഡോ. ശർമിള മേരി…

Read More

യൂറോ കപ്പിൽ ഇംഗ്ലീഷ് വീര്യം: ഡെൻമാർക്കിനെ 2-1ന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

  യൂറോ കപ്പ് കലാശപ്പോരിലേക്ക് മാർച്ച് ചെയ്ത് ഇംഗ്ലണ്ട്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ അറുപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി ഡെൻമാർക്കിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് വിജയത്തിലേക്കേറിയത്. എക്‌സ്ട്രാ ടൈമിൽ നായകൻ ഹാരി കെയ്‌ന്റെ പെനാൽറ്റിയിലൂടെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്. നീണ്ട 56 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ഒരു…

Read More

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ കോവിഡ് പിടിപെട്ടിരുന്നു. ഒന്‍പത് തവണ എംഎല്‍എ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായി. അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.

Read More

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കും: മന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാർക്ക് സ്വകാര്യമായി മുലയൂട്ടാൻ പറ്റുന്ന സൗകര്യമൊരുക്കും. ആശുപത്രികളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാൽ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക,…

Read More

വയനാട് പനമരം പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ മു​​ഖം​​മൂ​​ടി ആ​​ക്ര​​മ​​ണ​​വും ക​​ള​​വു​​ക​​ളും തു​​ട​​ർ​​ക്ക​​ഥ

  പ​​ന​​മ​​രം: പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ മു​​ഖം​​മൂ​​ടി ആ​​ക്ര​​മ​​ണ​​വും ക​​ള​​വു​​ക​​ളും തു​​ട​​ർ​​ക്ക​​ഥ. ഒ​​രു മാ​​സ​​മാ​​യി പ​​ന​​മ​​ര​​ത്തും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഒ​​റ്റ​​പ്പെ​​ട്ട വീ​​ടു​​ക​​ളി​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ക​​വ​​ർ​​ച്ച​ശ്ര​​മ​​ങ്ങ​​ളും പ​​ട്ടാ​പ്പ​​ക​​ൽ ന​​ട​​കുക​​യാ​​ണ്. ക​​ഴി​​ഞ്ഞ​മാ​​സം നെ​​ല്ലി​​യ​​മ്പ​​ത്ത് റി​​ട്ട. അ​​ധ്യാ​​പ​​ക​​ൻ കേ​​ശ​​വ​​ൻ മാ​​സ്​​​റ്റ​​റും ഭാ​​ര്യ പ​​ത്മാ​​വ​​തി​​യും വെ​​ട്ടേ​​റ്റ് മ​​രി​ച്ച​​തി​െ​​ൻ​​റ ന​​ടു​​ക്ക​​ത്തി​​ൽ​​നി​​ന്ന്​ മു​​ക്​​​ത​​മാ​കു​​ന്ന​​തി​നു​ മു​​മ്പാ​ണ്​ ​പ്ര​​ദേ​​ശ​​വാ​​സി​​ക​​ളി​​ൽ ഭീ​​തി​​വ​​ർ​​ധി​​പ്പി​​ച്ച്​ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​ത്. നെ​​ല്ലി​​യ​​മ്പ​​ത്തെ വാ​​ഴ​​ക്ക​​ണ്ടി ദേ​​വ​​ദാ​​സി​െ​​ൻ​​റ വീ​​ട്ടി​​ൽ അ​​ജ്ഞാ​​ത സം​​ഘം എ​​ത്തി​​യി​​രു​​ന്നു. നാ​​യ്​ കു​​ര​​ക്കു​​ന്ന ശ​​ബ​​ദം​​കേ​​ട്ട് വീ​​ട്ടു​​കാ​​ർ ജ​​ന​​ൽ തു​​റ​​ന്നു​​നോ​​ക്കു​​മ്പോ​​ഴേ​​ക്ക് അ​​ജ്ഞാ​​ത സം​​ഘം ര​​ക്ഷ​​പ്പെ​ടു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​ന​​ടു​​ത്ത ദി​​വ​​സം നെ​​ല്ലി​​യ​​മ്പം…

Read More

മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം: പുതിയ മന്ത്രിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്രമന്ത്രി സഭയില്‍ ആദ്യത്തെ മെഗാ അഴിച്ചുപണിയില്‍ എല്ലാവരും സംതൃപ്തര്‍. ഇത്തവണ മന്ത്രിസഭയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം യുവപ്രാതിനിധ്യമാണ്. കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുന്‍ മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. കോവിഡിനു മുന്നില്‍ പതറുകയും പഴികേള്‍ക്കേണ്ടിവരികയും ചെയ്ത സര്‍ക്കാരിനെ പുനരുജ്ജീവിക്കാനാണ് നീക്കം. *മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ ഇവര്‍* 1. നാരായണ്‍ റാണെ 2. സര്‍ബാനന്ദ സൊനോവാള്‍ 3. ഡോ.വീരേന്ദ്രകുമാര്‍…

Read More

അബുദാബിയിൽ കാർ മരത്തിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  അബൂദബി: അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഇബാദ് അജ്മലാണ് മരണപ്പെട്ടിരിക്കുന്നത്. 18 വയസായിരുന്നു. ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനാണ്. ബുധനാഴ്ച രാവിലെ എട്ടിനാണ് മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. അജ്മല്‍ ഓടിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസാണ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്. സഹോദരങ്ങള്‍: നൂഹ, ആലിയ, ഒമര്‍.    

Read More

അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

  കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചു. വൈകുന്നേരമാണ് സംഭവമുണ്ടായത്. വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.    

Read More