Headlines

Webdesk

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തു:എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അതേസമയം…

Read More

വയനാട് ജില്ലയില്‍ 459 പേര്‍ക്ക് കൂടി കോവിഡ്;209 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93

  വയനാട് ജില്ലയില്‍ ഇന്ന് (08.07.21) 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93 ആണ്. 446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67536 ആയി. 63473 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3340 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2231 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു; ലക്ഷദ്വീപ് പോലീസ് കൊച്ചിയിൽ

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പോലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ നോട്ടീസ് നൽകാതെയാണ് പോലീസിന്റെ നടപടി ചാനൽ ചർച്ചക്കിടെ നടത്തിയ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. നേരത്തെ രണ്ട് തവണ ഐഷയെ ചോദ്യം ചെയ്തിരുന്നു

Read More

നിയമപരിരക്ഷ വേണോ, ഐടി നിയമം അനുസരിക്കണം: ട്വിറ്ററിന് മുന്നറിയിപ്പുമായി കോടതി

ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കിൽ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ട്വിറ്റർ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു. പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് എട്ടാഴ്ച്ചത്തെ സമയം ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് നിയമിച്ചതായും ട്വിറ്റർ കോടതിയെ അറിയിച്ചു. ജൂലൈ 11നുള്ളിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെയും രണ്ടാഴ്ചക്കുള്ളിൽ ഇടക്കാല നോഡൽ ഉദ്യോഗസ്ഥനെയും…

Read More

മുട്ടിൽ മരം മുറി: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രൻ

മുട്ടിൽ മരംമുറി സംഭവത്തിൽ വീഴ്ച വരുത്തിയ മുതിർന്ന വനം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ വനംവകുപ്പിന് സാധിക്കില്ല. നടപടിക്രമങ്ങൾ പാലിക്കണം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം ഉണ്ടാകുന്നതിൽ സംശയം വേണ്ട. തെറ്റുചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കും. കുറ്റം ചെയ്യാത്തവർ ക്രൂശിക്കപ്പെടില്ല. കർഷകർക്ക് മരംമുറി സംബന്ധിച്ചുള്ള അവ്യക്തത നീക്കും. അതിന് പുതിയ ഉത്തരവോ നിയമ നിർമാണമോ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Read More

3500 കോടിയുടെ നിക്ഷേപ പദ്ധതി: കിറ്റെക്‌സ് ഗ്രൂപ്പ് ചർച്ചകൾക്കായി തെലങ്കാനയിലേക്ക്

കേരളത്തിൽ ഉപേക്ഷിച്ചെന്ന് പറയുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകും തന്റെ വ്യവസായത്തെ പറ്റി തെലങ്കാന വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അവർ താത്പര്യമറിയിച്ചു. മന്ത്രിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. തെലങ്കാന സർക്കാർ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് പോകുന്നത്  …

Read More

പാൽ വില വർധിപ്പിക്കണമെന്ന് മിൽമ; ഇപ്പോൾ പറ്റില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശ സർക്കാരിന് മുന്നിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാൽവില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു മിൽമ പാലിന്റെ വില വർധിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ വർധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

കൊവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

കൊവിഡ് ചികിത്സക്കായി എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട മുറിവാടക നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ. പരമാവധി ഈടാക്കാവുന്ന തുക 9776 രൂപ വരെയാണ്. പുതിയ ഉത്തരവിന് കോടതിയുടെ അനുമതിയുമുണ്ട് 100 ബെഡുകളുള്ള എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ് 2910, രണ്ട് ബെഡ് മുറിക്ക് 2997, രണ്ട് ബെഡ് എസി മുറിക്ക് 3491, സ്വകാര്യ മുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. 100 ബെഡുകളുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ…

Read More

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടതിനാൽ: ടീക്കാറാം മീണ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നുള്ള മാറ്റം താൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് ടിക്കാറാം മീണ. ഇരട്ട വോട്ട് വിവാദവുമായി ഈ മാറ്റത്തിന് ബന്ധമില്ല. വോട്ടർ പട്ടികയുടെ ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നുവെന്ന് പറയാനാകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെയെന്നും മീണ പറഞ്ഞു.

Read More