Headlines

Webdesk

കെയുഡബ്ല്യൂജെ മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം: പ്രതിഷേധിച്ച് യൂണിയൻ

  മലപ്പുറം: പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാസെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ്‌ മർദ്ദിച്ചതിൽ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റിയാസ്‌ തന്‍റെ നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്‍റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് തിരൂർ സിഐ ഫർസാദിന്‍റെ അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അവിടെയെത്തിയ പൊലീസ്‌ സംഘം വാഹനം നിർത്തി കടയിലേക്ക്‌ കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട്‌ അടിക്കുകയുമായിരുന്നു. മാധ്യമ പ്രവർത്തകൻ ആണെന്ന്…

Read More

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; കേരള പോലീസ്

  എസ്.എം.എസ് ആയോ ഈ മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണെന്ന വ്യാജേന ഒരു ഡോക്യുമെന്റ്, വീഡിയോ അല്ലെങ്കിൽ സോഫ്ട്‍വെയർ എന്നിവ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇ-മെയിൽ അയക്കും. ഇത്തരം മെയിലുകളിൽ മാൽവെയർ ഹാക്കർമാർ കടത്തി വിടുന്നു. ഇവ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വഴി…

Read More

ആന്ധ്രയിൽ നിന്നും പൂച്ചെടി ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിയിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. പാലക്കാട് ദേശീയപാതയിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂച്ചെടി ലോഡ് കയറ്റിവന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലായിരുന്നു കഞ്ചാവ്.

Read More

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയാകും

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകൾ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർ നടപടികൾ സംബന്ധിച്ചും ചർച്ചയുണ്ടാകും പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയും വോട്ട് ചോർച്ചയും ഗൗരവത്തോടെയാണ് പാർട്ടി വിലയിരുത്തുന്നത്. തൃപ്പുണിത്തുറയിലെയും കുണ്ടറയിലെയും തോൽവികളും ചർച്ചയാകും.

Read More

മറ്റ് എന്ത് ആവശ്യവും പരിഗണിക്കാം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് എന്ത് ആവശ്യമുണ്ടെങ്കിലും പരിഗണിക്കാമെന്നും തോമാര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതല്ലാതെ മറ്റ് എന്തെങ്കിലും ആശയങ്ങളുണ്ടെങ്കില്‍ മുന്നോട്ട് വരാമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കര്‍ഷക സംഘടനകള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രശ്‌ന പരിഹാരം…

Read More

സുൽത്താൻ ബത്തേരി ബീനാച്ചിയിൽ ടിപ്പറും – കാറും കൂട്ടിയിടിച്ച് കാർയാത്രികന് പരുക്കേറ്റു

സുൽത്താൻ ബത്തേരി ബീനാച്ചിയിൽ ടിപ്പറും – കാറും കൂട്ടിയിടിച്ച് കാർയാത്രികന് പരുക്കേറ്റു കണ്ണൂർ ഇരിക്കൂർ സ്വദേശി പാറമേൽ ഷൗക്കത്തലി (43) ആണ് പരുക്കേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഷൗക്കത്തലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയ പാത 766 ൽ ബീനാച്ചിയിൽ വച്ച് രാത്രി 9 മണിയോടെയാണ് അപകടം.

Read More

ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു

  ജൂലൈ 8, 2021: വ്യത്യസ്ത സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു. ഷിജോ കെ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, ജിതിൻ പുത്തൻചേരി, നീരജ രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന ഈ ചിത്രം, ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്ന മരിയയുടെയും ജിതിൻറെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാർ…

Read More

ആനി ശിവക്കെതിരായ അധിക്ഷേപം: ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ കേസ്

  ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ വനിതാ എസ് ഐയായിരുന്നു ആനി ശിവ. ജീവിത സാഹചര്യങ്ങളോട് പൊരുതി പോലീസ് ഉദ്യോഗസ്ഥയായി മാറിയ ആനി ശിവയെ അധിക്ഷേപിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ഫേസ്ബുക്കിലിട്ട കുറിപ്പ് വലിയ വിവാദമായി മാറിയിരുന്നു. ആനിയെ നിരന്തരം ഇവർ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു ആനി ശിവയുടെ പരാതിപ്രകാരം കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐടി ആക്ട് അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ആനി ശിവക്ക് പുറമെ…

Read More

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ കെട്ടിത്തൂക്കി കൊന്ന കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി അർജുനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ പതിമൂന്ന് വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്. എന്നാൽ 13ന് വൈകുന്നേരം അഞ്ച് മണി വരെ കോടതി സമയം നൽകുകയായിരുന്നു ജൂൺ 30നാണ് ചുരുക്കുളം എസ്‌റ്റേറ്റ് ലയത്തിനുള്ളിൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് പോലീസ് അർജുനെ പിടികൂടിയത്….

Read More

വിസ്മയ കേസ്: എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ

കൊല്ലം വിസ്മയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം. വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല.

Read More