Headlines

Webdesk

രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ രാജ്യത്ത് നിന്ന് പൂര്‍ണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട്…

Read More

അമിത് ഷായെ സഹകരണ വകുപ്പ് ഏല്‍പ്പിച്ചത് രാജ്യദ്രോഹം: എം.വി.ജയരാജന്‍

  തിരുവനന്തപുരം: കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതിച്ഛായ തകര്‍ന്നു എന്നതിന്റെ സൂചനയാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാരെ മോദി സ്ഥാനത്തു നിന്നും മാറ്റിയത്. നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി എന്നും തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു. കോവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാല്‍ പരാജയത്തിന്…

Read More

യുപിയിലെ സരയൂ നദീയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു

  ഉത്തർപ്രദേശിലെ സരയൂ നദിയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അയോധ്യയിലെ ഗുപ്താർഘട്ടിലാണ് സംഭവം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ കുടുംബം അയോധ്യയിൽ സന്ദർശനത്തിന് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Read More

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി; രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം

  ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി വ്യക്തമാക്കി. 1955 ലെ ഹിന്ദു വിവാഹ…

Read More

വിസ്മയ കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്‍റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

  കൊല്ലം: വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്ന കിരണിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26-ലേക്ക് മാറ്റി. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. ബി എസ് ആളൂരാണ് കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. പഴയ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ്…

Read More

ധാക്കയിൽ ശീതളപാനീയ ഫാക്ടറിയിൽ തീപിടിത്തം; 52 പേർ മരിച്ചു

  ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചു. അമ്പതിലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നര്യാൺ ഗഞ്ജിലെ ശീതളപാനീയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതിന് പിന്നാലെ രക്ഷപ്പെടാനായി ആറുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് നിരഴദി തൊഴിലാളികൾ എടുത്തു ചാടുകയായിരുന്നു. പതിനെട്ട് അഗ്നിശമനസേനാ യൂനിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടായിരിക്കും ജൂലൈ ഒമ്പതിന് ഇടുക്കിയിലും ജൂലൈ 10ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, ജൂലൈ 11ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 12ന് കണ്ണൂർ ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് യെല്ലോ അലർട്ട് ജൂലൈ 9- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം,…

Read More

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.57 ആണ്. 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67871 ആയി. 63606 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3666 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2520 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊവിഡ്, 130 മരണം; 10,454 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂർ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂർ 826, ആലപ്പുഴ 706, കോട്ടയം 683, കാസർഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

അമ്പളി ദേവിയുടെ പരാതി: സീരിയൽ നടൻ ആദിത്യൻ ജയന് മുൻകൂർ ജാമ്യം ലഭിച്ചു

  സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. അറUpസ്റ്റ് രേഖപ്പെടുത്തിയാൽ അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണം. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

Read More