Headlines

Webdesk

പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ്

  ന്യൂഡൽഹി:പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. നയത്തിനെതിരെയുള്ള കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണത്തിനെതിരെ വാട്‌സ്ആപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 15നാണ് വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം നിലവിൽ വന്നത്. ഇത് പ്രകാരം വാട്‌സ്ആപ്പിന്റെ ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറാൻ വാട്‌സ്ആപ്പിന് അവകാശമുണ്ട്. ഇതിനെ അംഗീകരിക്കാത്ത…

Read More

ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സി പരിമിത സർവീസായിരിക്കും നടത്തുക. കൊവിസ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നും നാളെയും കർശന പരിശോധന ഉണ്ടായിരിക്കും. പ്രഭാത സായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗത്തിൽ…

Read More

മധ്യപ്രദേശിൽ ചരക്കുതീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു

മധ്യപ്രദേശിലെ അൻപൂരിൽ ചരക്കുതീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. 16 വാഗണുകളാണ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ചത്. കൽക്കരിയുമായി ഛത്തിസ്ഗഢിലെ കോർബയിൽ നിന്ന് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. അലൻ നദിക്ക് കുറുകെയുള്ള പാലത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ പാളത്തിൽ വിള്ളലുകളുണ്ടായതാണ് അപകടത്തിന് കാരണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

മദ്യലഹരിയിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമം; തിരുവനന്തപുരത്ത് പിതാവ് അറസ്റ്റിൽ

  തിരുവനന്തപുരം വെഞ്ഞാറുമ്മൂടിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമിച്ച പിതാവ് പിടിയിൽ. തമിഴ്‌നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യയെ മർദിച്ച ശേഷമാണ് ഇയാൾ കുഞ്ഞിനെ ആക്രമിച്ചത്. നാട്ടുകാരെത്തിയാണ് യുവാവിനെ തടഞ്ഞത്.

Read More

പ്രശസ്ത സംഗീത സംവിധായകന്‍ കെ. ബാബുരാജ് അന്തരിച്ചു

  മലപ്പുറം: പ്രശസ്ത സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു. നിരവധി പ്രശസ്ത ഗായകർ ബാബുരാജ് ഈണം നൽകിയ പാട്ടുകൾ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി. ദേവഗീതം, സായി വന്ദന, തേനിശൽ, ദേവി വരദായിനി, ജയജയ ഭൈരവി…

Read More

ക്രൂഡ് ഓയിൽ വില കുറഞ്ഞു; രാജ്യത്ത് പക്ഷേ ഇന്ധനവില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 102.89 രൂപയായി. ഡീസലിന് 96.47 രൂപയായി കൊച്ചിയിൽ പെട്രോൾ വില 101.01 രൂപയായി. ഡീസലിന് 94.71 രൂപയായി. കോഴിക്കോട് പെട്രോളിന് 101.46 രൂപയും ഡീസലിന് 95.16 രൂപയുമായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില വർധിക്കുന്നത്.

Read More

വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്

കേശസംരക്ഷണം എപ്പോഴും നമുക്കിടയില്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതും പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയമില്ല എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിച്ചാല്‍ നമ്മുടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. അതിന് വേണ്ടി നമ്മള്‍ കേശസംരക്ഷണത്തിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിറ്റാമിന്‍ എ, ഡി, ഒമേഗ -3 കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം എന്നിവയുടെ ഗുണം വാല്‍നട്ടില്‍ നിറഞ്ഞിരിക്കുന്നു.വാല്‍നട്ടിനെ അതിന്റെ ഘടന കാരണം തലച്ചോറിന്റെ ഭക്ഷണം എന്നും വിളിക്കുന്നു….

Read More

സിക്ക വെെറസ്; കൊതുകിനെ അകറ്റാൻ 5 പ്രകൃതിദത്ത മാര്‍ഗങ്ങള്‍

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. കൊതുകിനെ തുരത്താൻ ചെയ്യേണ്ടത്… ഒന്ന്… വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം കൊതുകുകളെ വളരെ ഫലപ്രദമായി അകറ്റുന്നു. അതിനായി ചെയ്യേണ്ടത് വെളുത്തുള്ളി അല്ലികൾ അരച്ച് വെള്ളത്തിൽ…

Read More

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ

  ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. ‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശകലനങ്ങൾ പ്രതീക്ഷാജനകമാണെന്നും കോവിഡ് വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നത് അനുകൂലമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന…

Read More

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ

ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. ‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശകലനങ്ങൾ പ്രതീക്ഷാജനകമാണെന്നും കോവിഡ് വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നത് അനുകൂലമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും…

Read More