മധ്യപ്രദേശിലെ അൻപൂരിൽ ചരക്കുതീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. 16 വാഗണുകളാണ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ചത്. കൽക്കരിയുമായി ഛത്തിസ്ഗഢിലെ കോർബയിൽ നിന്ന് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
അലൻ നദിക്ക് കുറുകെയുള്ള പാലത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ പാളത്തിൽ വിള്ളലുകളുണ്ടായതാണ് അപകടത്തിന് കാരണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.